പുഴയില്‍ ചാടിയ യുവതിയെ വിദ്യാര്‍ഥികള്‍ രക്ഷപ്പെടുത്തി
തളിപ്പറമ്പ്: കുപ്പം പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ രണ്ട് വിദ്യാര്‍ഥികള്‍ രക്ഷപ്പെടുത്തി. ചാലത്തൂരിലെ കെ.വി സൗരവും ബന്ധുവായ പി.വി അഭിഷേകുമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 11.45 നായിരുന്നു സംഭവം.
പെണ്‍കുട്ടി പുഴയില്‍ ചാടുന്നത് കണ്ട വിദ്യാര്‍ഥികള്‍ ശബ്ദം വയ്ക്കുകയും സൗരവ് പുഴയിലിറങ്ങി രക്ഷിക്കുകയുമായിരുന്നു. പിന്നീട് നാട്ടുകാരെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു.
തിരുവട്ടൂര്‍ സ്വദേശിനിയായ പതിനെട്ടുകാരി ഡ്രൈവിങ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്‍ട്രന്‍സ് പരീക്ഷയെഴുതാനായി പരിശീലനം നേടുന്ന പെണ്‍കുട്ടി രണ്ട് തവണയും മെഡിസിന് സീറ്റ് കിട്ടാതെ വിഷമത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സ്വന്തം ജീവന് മറന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ സൗരവിനെ പരിയാരം മെഡിക്കല്‍ കോളജ് പൊലിസ് അഭിനന്ദിച്ചു. പൊലിസ് സ്റ്റേഷനില്‍ വച്ച് പ്രിന്‍സിപ്പല്‍ എസ്്.ഐ വി.ആര് വിനീഷ് സൗരവിനെ പൊന്നാടയണിയിച്ചു. എ.എസ്.ഐമാരായ സി.ജി സാംസണ്, കെ.കെ തമ്പാന് എന്നിവരും സംബന്ധിച്ചു. കൂലിപ്പണിക്കാരനായ രഘുനാഥന്റെയും തളിപ്പറമ്പ് കൈരളി ഹോട്ടല്‍ ജീവനക്കാരി പ്രമീളയുടെയും മകനാണ് സൗരവ്. പ്രകാശന്-മായ ദമ്പതികളുടെ മകനാണ് മൂത്തേടത്ത് ഹൈസ്കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയായ അഭിഷേക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."