ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കിണറ്റില്‍വീണ് മരിച്ച സംഭവം: എല്ലാ സ്‌കൂളുകളിലും അടിയന്തര പരിശോധന
കണ്ണൂര്‍: മാലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് വിദ്യാര്‍ഥി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ എല്ലാ സ്‌കൂളുകളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താന്‍ ജില്ലാ പഞ്ചായത്ത് യോഗം നിര്‍ദേശിച്ചു.
വിദ്യാര്‍ഥിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ദാരുണമായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളിലുള്ള ആള്‍മറയില്ലാത്ത കിണറുകള്‍, ബലക്ഷയം സംഭവിച്ച കെട്ടിടങ്ങള്‍ തുടങ്ങി അപകടാസ്ഥയിലായ ഭാഗങ്ങളിലെ പ്രശ്‌നം പരിഹരിക്കുന്നതിന് ഡി.ഡി.ഇയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ പരിശോധന നടത്തും. ആവശ്യമെങ്കില്‍ സുരക്ഷ ഒരുക്കാന്‍ സാമ്പത്തിക സഹായവും ജില്ലാ പഞ്ചായത്ത് നല്‍കും. ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.
ആറളം ഫാമിലെ കാട്ടാന ശല്യം യോഗം ചര്‍ച്ച ചെയ്തു. ജനങ്ങളുടെ ഭീതി അകറ്റുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ആറളം ഫാം സ്‌കൂളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും സൈക്കിള്‍ നല്‍കുന്നതിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ വി.കെ സുരേഷ് ബാബു, കെ.പി ജയബാലന്‍, കെ. ശോഭ, ടി.ടി റംല, അജിത്ത് മാട്ടൂല്‍, ആര്‍. അജിത, എ.കെ ജാനകി, തോമസ് വര്‍ഗീസ്, സണ്ണി മേച്ചേരി, പി.പി ഷാജിര്‍, അന്‍സാരി തില്ലങ്കേരി, പി.കെ സരസ്വതി, വി. ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."