HOME
DETAILS

  
backup
August 06 2017 | 21:08 PM

399087-2

കല്‍പ്പറ്റ: ജനകീയപ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന ഇടതുസര്‍ക്കാര്‍ നടപടികള്‍ക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15ന് ശേഷം ജില്ലയില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
കാര്‍ഷിക പ്രതിസന്ധികള്‍ക്ക് നേരെ മുഖം തിരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നടപടികളെ അംഗീകരിക്കാനാവില്ല. കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സാഹചര്യത്തിലും പ്രതിസന്ധി മറികടക്കാന്‍ അനുകൂല നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുïാകുന്നില്ല. ജില്ലയിലെ ജനങ്ങളുടെ ചിരകാലഭിലാഷമായിരുന്ന വയനാട് മെഡിക്കല്‍ കോളജ് പദ്ധതിയും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
 വയനാടിന്റെ ആരോഗ്യമേഖലക്ക് പുത്തനുണര്‍വ് നല്‍കുമായിരുന്ന ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രവും വയനാടിന് നഷ്ടമായിരിക്കുകയാണ്. നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയുടെ കാര്യത്തിലും ഇടതുസര്‍ക്കാര്‍ പ്രതിഷേധാത്മകമായ നടപടികളാണ് സ്വീകരിക്കുന്നത്. ജില്ലയില്‍ വന്യമൃഗശല്യം രൂക്ഷമായിക്കൊïിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ തീര്‍ക്കാന്‍ ഇടതുസര്‍ക്കാരിന് സാധിക്കുന്നില്ല.
വന്യമൃഗശല്യം ചൂïിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും രേഖാമൂലം കത്ത് നല്‍കിയിട്ടും ഒരു ചര്‍ച്ച നടത്താന്‍ പോലും തയാറായിട്ടില്ല. ഏഴിന് ആരംഭിക്കുന്ന നിയമസഭാ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ലൈഫ് മിഷന്‍ പദ്ധതിയും ജില്ലയില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
കരട് പട്ടികയില്‍ അനര്‍ഹര്‍ കയറിക്കൂടിയ സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം വിഷയങ്ങളെല്ലാം ചൂïിക്കാട്ടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഐ.സി ബാലകൃഷ്ണന്‍ വ്യക്തമാക്കി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  24 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  24 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  24 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  24 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  24 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  24 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  24 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  24 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  24 days ago