രാഷ്ട്രീയനേട്ടം ലക്ഷ്യം വച്ചുളള വര്‍ഗീയ മതിലില്‍ പങ്കെടുക്കില്ല: എസ്.ഇ.യു
തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി ഏകപക്ഷീയമായ തീരുമാനമെടുത്ത സര്‍ക്കാര്‍ ഇപ്പോള്‍ നവോഥാനത്തിന്റെ പരിവേഷത്തില്‍ വര്‍ഗീയമതില്‍ കെട്ടി ജനങ്ങളെ ചേരിതിരിക്കാനുളള ശ്രമമാണ് നടത്തുന്നതെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് ജില്ലാ കമ്മിറ്റി ആരോപിച്ചു. ഈ വര്‍ഗീയ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് അണിനിരത്താനുളള നീക്കം അപലപനീയമാണ്. എസ്.ഇ.യു അംഗങ്ങള്‍ വര്‍ഗീയ വനിതാമതിലിന്റെ ഭാഗമാകേണ്ടതില്ലെന്ന് തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പോത്തന്‍കോട് റാഫി അദ്ധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. നസിം ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. എം. ഫസിലുദ്ദീന്‍, ആര്.രജാജ്, എം. നിഷാദ്, ഇ.നിസാറുദ്ദീന്‍, വട്ടപ്പാറ ശ്രീകുമാര്‍, കണിയാപുരം ബഷീര്‍, ഷിഹാബുദ്ദീന്, ആനക്കുഴി മുഷാദ്, എസ്.എന്‍.പുരം നൗഷാദ്, കുളത്തൂര്‍ ഷെഫീഖ്, എന്‍. സബീന, ഷിബിന്‍ ഒറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."