ഇരട്ട നീതി നിരവധി അധ്യാപകരുടെ ജോലി നഷ്ടമാക്കുമെന്ന് ആശങ്ക
കൊല്ലം: കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയ 1810 ഹയര്‍സെക്കന്‍ഡറി അധ്യാപക അനധ്യാപക തസ്തികയില്‍ നിന്ന് 2015 -16 വര്‍ഷത്തില്‍ ആരംഭിച്ച സ്‌കൂളുകള്‍ പുറത്ത്.
ഒരേ സര്‍ക്കാര്‍ ഉത്തരവിലൂടെ ആരംഭിച്ച ബാച്ചുകളാണ് വൈകി തുടങ്ങിയെന്ന കാരണം പറഞ്ഞ് മാറ്റി നിര്‍ത്തപ്പെടുന്നത്. ഉത്തരവിറങ്ങിയ 2014ല്‍ തന്നെ തുടങ്ങിയ ബാച്ചുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.
2014 ജൂലൈ 31ന് സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ അധിക ബാച്ചുകള്‍ അനുവദിക്കുകയും ചില ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും 2014 നവംബര്‍ 24ന് വിധി തീര്‍പ്പാക്കി പുതുക്കിയ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.
എന്നാല്‍ കോടതി വിധി വൈകിയെത്തിയതിനെതുടര്‍ന്ന് അടുത്ത അധ്യയനവര്‍ഷത്തോടെയാണ് പുതുതായി അനുവദിച്ച സ്‌കൂളുകളില്‍ പ്ലസ്ടു ആരംഭിച്ചത്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് 2015 -16ല്‍ ആരംഭിച്ച സ്‌കൂളുകളിലെ അധ്യാപകരുടെ തസ്തിക നിര്‍ണയം നീട്ടിക്കൊണ്ടു പോകുന്നത്. എന്നാല്‍ 2014 ബാച്ചിനുള്ള ലാബ് അസിസ്റ്റന്റ്, ജൂനിയര്‍ അധ്യാപക തസ്തികകള്‍ എന്നിവ 2015 ലാണ് നിലവില്‍ വന്നത്. ഈ വിഭാഗത്തിന് പോസ്റ്റ് അനുവദിച്ചിട്ടുമുണ്ട്. കോടതി വിധിയിലൂടെ പഌസ്ടു ബാച്ചുകള്‍ ലഭിച്ച സ്‌കൂളുകള്‍ മാത്രം മാറ്റിനിര്‍ത്തുന്നത് തികഞ്ഞ അനീതിയാണെന്നും അധ്യാപകര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."