പാരമ്പര്യ ചികിത്സയുടെ പേരില്‍ വ്യാജ ചികിത്സ വ്യാപകമാകുന്നു
കഴക്കൂട്ടം: സംസ്ഥാനത്ത് വ്യാപകമായി ആയുര്‍വേദ വ്യാജ ചികിത്സകയും മരുന്ന് നിര്‍മാണവും അത് വിപണനം ചെയ്യുന്ന സംഘങ്ങളും വ്യാപകമാകുന്നു. യാതൊരുവിധ സര്‍ക്കാര്‍ അംഗീകാരവും ഇല്ലാത്ത ഇക്കൂട്ടര്‍ സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന വിധം പാരമ്പര്യചികിത്സ എന്ന അവകാശവാദമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്.
ആയുര്‍വേദം എന്ന പേരില്‍ വിപണനം ചെയ്യുന്ന മരുന്നുകള്‍ക്ക് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്ന വിധത്തില്‍ പ്രമുഖരായ ചിലരെക്കൊണ്ട് അനുഭവസാക്ഷ്യം പറയിപ്പിച്ചും ഇകൂട്ടര്‍ ജനങ്ങളെ കബളിപ്പിക്കുന്നുണ്ട്. ഇതിനെ നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ കൂടി പരിശ്രമിച്ചാലേ ശരിയായ ഇടപെടല്‍ സാധ്യമാകുകയുള്ളു. കേരളത്തില്‍ പാരമ്പര്യത്തിന്റെയും അതുപോലുള്ള മറ്റു സംവിധാനങ്ങളുടെയും പേരുപറഞ്ഞു ചികിത്സ നടത്തുവാന്‍ അക്കാദമിക് വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ക്ക് അര്‍ഹതയില്ല എന്നുള്ള സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുന്നുണ്ടു.
2018 ഏപ്രില്‍ 13 നാണ് ഇതിനായുള്ള സുപ്രിം കോടതി വിധി വന്നത്. എന്നാല്‍ ഇത് നടപ്പിലാക്കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും പരാജയത്തിലാണ്. സമൂഹത്തില്‍ നടത്തുന്ന ആരോഗ്യ കരമല്ലാത്തചില വെല്ലുവിളികള്‍ സാധാരണ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നത് ആയുര്‍വേദം കൈകാര്യം ചെയ്യുന്നവര്‍ക്ക് കൂടി ഭീഷണി ആകുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. കേരളത്തിനകത്തും പുറത്തുമായി സര്‍ക്കാര്‍ ആയുര്‍വേദ പ്രൈവറ്റ് കോളേജുകളിലും പഠനം പൂര്‍ത്തിയാക്കി 2500 ഓളം പേരാണ് ഓരോ വര്‍ഷവും ആയുര്‍വേദ വിദ്യാഭ്യാസ യോഗ്യത നേടി പുറത്തിറങ്ങി കൊണ്ടിരിക്കുന്നത്.
എന്നാല്‍ യോഗ്യത ഇല്ലാത്തവര്‍ ചികിത്സ നടത്തുന്ന സ്ഥലത്തേക്കാണ് ഇവര്‍ ചികിത്സകരായി വരേണ്ടത് എന്നുള്ള വസ്തുത ഇവിടെ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മരുന്നു വെട്ടിയവരും കഷായം തിളപ്പിച്ചവരും അത് നോക്കിനിന്നവരും പരിചിതമായ മരുന്നുകളുടെ പേരുകള്‍ ഉപയോഗിച്ച് ഇന്ന് നമ്മുടെ നാട്ടില്‍ ധാരാളം പേര് പാരമ്പര്യം അവകാശപ്പെടുന്നു എന്നുള്ളത് ഏറെ ഗുരുതരമാണ്. സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളില്‍ പൂര്‍ണമായ രീതിയില്‍ ചികിത്സാ പദ്ധതി നടപ്പിലാക്കിയാല്‍ വ്യാജന്മാരെ തടയാന്‍ സാധിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."