HOME
DETAILS

വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസ്: ബാലകൃഷ്ണന്റെ സഹോദരന്റെ സ്വത്തുക്കളും അഭിഭാഷക കൈക്കലാക്കിയതായി സംശയം

  
backup
August 07 2017 | 00:08 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b0%e0%b5%87%e0%b4%96%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4

പയ്യന്നൂര്‍: വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രതിയായ അഭിഭാഷക മുന്‍ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ ഇളയ സഹോദരന്‍ രമേശന്റെയും സ്വത്തുക്കള്‍ ഇതിനോടകം കൈക്കലാക്കിയതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. കേസ് സംബന്ധമായി സമീപിച്ചപ്പോള്‍ തന്റെ കൈയില്‍ നിന്ന് ഒപ്പിട്ടുവാങ്ങിയ മുദ്രപ്പത്രങ്ങളും ബ്ലാങ്ക് പേപ്പറുകളും തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് രമേശന്‍ കണ്ണൂരിലുള്ള അഡ്വ. പി.വി മാധവന്‍ മുഖേന 2011 മെയ് മാസം 11 ന് ശൈലജക്കയച്ച വക്കീല്‍ നോട്ടിസിന്റെ പകര്‍പ്പാണ് അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം ലഭിച്ചത്.
വിവാദമായ ഭൂമിയെപ്പറ്റിയുള്ള രേഖകള്‍ എവിടെയാണെന്നറിയാത്ത സാഹചര്യത്തില്‍ രമേശന്റെ സ്വത്തുക്കള്‍ അദ്ദേഹമറിയാതെ എഴുതി വാങ്ങുകയായിരുന്നോവെന്ന സംശയവും ബലപ്പെടുകയാണ്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി നാടു മുഴുവന്‍ പൊലിസ് അരിച്ചുപെറുക്കുകയാണ്. വിചിത്ര സ്വഭാവവുമായി ജീവിക്കുന്ന ബാലകൃഷ്ണന്റെ സഹോദരന്‍ രമേശന്‍ ഒരിടത്തും സ്ഥിരമായി താമസിക്കുകയോ ജോലിക്കുപോകുകയോ ചെയ്യാറില്ല. ഇയാളെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തളിപ്പറമ്പ് ഭാഗങ്ങളില്‍ ആരും കണ്ടിട്ടുമില്ല. ഇവരുടെ പിതാവ് കുഞ്ഞമ്പുനായരുടെ ഭൂമി ആര്‍ക്കും ഭാഗിച്ച് വ്യവസ്ഥ ചെയ്തിട്ടില്ല. പക്ഷേ, ചില സ്വത്തുക്കള്‍ ഇളയമകനായ രമേശന് എഴുതിനല്‍കിയെന്ന് സൂചനകള്‍ ഉണ്ട്. അങ്ങനെയെങ്കില്‍ ഈ സ്വത്തുക്കളും ശൈലജ കൈക്കലാക്കിയിട്ടുണ്ടാകുമോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
അതേസമയം അമ്മാനപ്പാറയിലേതടക്കം തട്ടിയെടുത്ത ഭൂമി സംബന്ധിച്ച് തളിപ്പറമ്പ് സ്ബ് രജിസ്ട്രാര്‍ ഓഫിസിലുള്‍പ്പെടെ ശൈലജ സമര്‍പ്പിച്ച രേഖകള്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം തുടരുകയാണ്. വ്യാജ രേഖകളുണ്ടാക്കുന്നതിന് കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം കൂടുതല്‍ പേര്‍ കേസില്‍ കുടുങ്ങുമെന്നാണ് സൂചന. ബാലകൃഷ്ണന്റെ ദുരൂഹ മരണവും സ്വത്തുക്കള്‍ വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയതും പുറത്തു കൊണ്ടുവന്ന തളിപ്പറമ്പിലെ ആക്ഷന്‍ കമ്മിറ്റിയംഗങ്ങള്‍ നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണും. കേസിലെ മൂന്നാം പ്രതിയായ ജാനകി ഇപ്പോഴും ഷൈലജയുടെ പയ്യന്നൂരിലെ വീട്ടില്‍ താമസിക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടി, കീഴ്‌ക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാനും ആക്ഷന്‍ കമ്മിറ്റിയംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കും. കൂടാതെ വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനായി ശൈലജയുടെ സീനിയര്‍ അഭിഭാഷകനായ വി.കെ. രവീന്ദ്രനോട് ഇന്ന് അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തളിപ്പറമ്പിലെ ആദ്യകാല ഡോക്ടര്‍ കുഞ്ഞമ്പു നായരുടെ മകനും റിട്ട. ഡെപ്യൂട്ടി സഹകരണ രജിസ്ട്രാറുമായിരുന്ന ബാലകൃഷ്ണന്‍ നായര്‍ 2011 സെപ്റ്റംബര്‍ 11 നാണ് കൊടുങ്ങല്ലൂരില്‍ വച്ച് ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത്. അവിവാഹിതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ തന്റെ സഹോദരി ജാനകിയാണെന്ന് വ്യാജരേഖയുണ്ടാക്കി അഭിഭാഷകയായ ശൈലജ 400 കോടിയോളം വരുന്ന സ്വത്ത് തട്ടിയെടുത്തെന്നാണ് കേസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago