പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ ഏറ്റെടുക്കാന്‍ സമരം തുടങ്ങി
കൊല്ലം: എല്‍.ഡി.എഫ് അധികാരത്തിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്ത്തിപ്പിക്കാത്തതില് പ്രതിഷേധിച്ച് കെ.ടി.യു.സി (ജെ)യുടെ നേതൃത്വത്തില്‍ കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചു.
കെ.ടി.യു.സി(ജെ)യുടെ നേതൃത്വത്തിലുളള സമരപ്രചാരണ ജാഥ മണ്‍ട്രോതുരുത്ത് സെന്റ് മേരീസ് കാഷ്യു ഫാക്ടറിയില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാന്‍സിസ് അധ്യക്ഷനായി.
ജാഥാ ക്യാപ്റ്റന്‍ എഴുകോണ്‍ സത്യന്, ജില്ലാ സെക്രട്ടറി ബാബുരാജന്, കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പരിച്ചേരി എഡ്വര്‍ഡ്, മണ്ഡലം പ്രസിഡന്റ് എം. ലവറന്തി, കണ്‍വീനര്‍മാരായ കനകലത, ശാന്താകുമാരി, സുധര്‍മ്മ, സുനിത, ഷൈനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."