ഇറാന് വീണ്ടും വിദേശ എണ്ണക്കപ്പല്‍ പിടികൂടി; 16 മലേഷ്യന്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തു
റിയാദ്: ഗള്‍ഫ് കടലിലൂടെ കടന്നുപോവുകയായിരുന്ന വിദേശ എണ്ണക്കപ്പല്‍ ഇറാന് പിടികൂടി. അനധികൃതമായി എണ്ണ കടത്തുകയാണെന്നാരോപിച്ചാണ് കപ്പല്‍ പിടികൂടിയത്. ഗള്‍ഫിലെ അബൂ മൂസ ദ്വീപിന് സമീപത്ത് വച്ചാണ് കപ്പല്‍ കസ്റ്റഡിയിലെടുത്തത്. കപ്പലിലെ മലേഷ്യക്കാരായ 16 നാവികരെയും അറസ്റ്റ് ചെയ്തതായി ഇറാന് ദേശീയ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. അനധികൃതമായി ശേഖരിച്ച 13 ലക്ഷം ലിറ്റര്‍ എണ്ണയുമായാണ് കപ്പല്‍ പിടികൂടിയതെന്ന് ഇര്‍ന വ്യക്തമാക്കി. ഇറാന് അധികൃതര്‍ തന്നെയാണ് കപ്പല്‍ പിടികൂടിയ കാര്യം വെളിപ്പെടുത്തിയത്. ഏത് രാജ്യത്തിന്റേതാണ് കപ്പലെന്ന് വ്യക്തമല്ല.
നേരത്തെയും അനധികൃതമായി എണ്ണ കടത്തുകയാണെന്നാരോപിച്ച് ഇറാന് വിദേശ കപ്പലുകള്‍ പിടികൂടിയിരുന്നു. നിലവില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും യുദ്ധക്കപ്പലുകളും നിരീക്ഷണ കപ്പലുകളും ഗള്‍ഫ് കടലില്‍ നിരീക്ഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."