മാപ്രാണം കുറുപ്പം റോഡിലെ അശാസ്ത്രീയ കാനനിര്‍മാണം; പ്രതിഷേധവുമായി ജനം
ഇരിങ്ങാലക്കുട: മാപ്രാണം കുറുപ്പം റോഡില്‍ അശാസ്ത്രീയമായി ട്ടാണ് കാനനിര്മാണമെന്ന് പരാതി.
50 സെന്റിമീറ്റര്‍ താഴ്ചയിലാണ് കാന നിര്‍മാണം. മതിയായ ചെരിവോ താഴ്ചയോ ഇല്ലാതെയാണ് കാന നിര്‍മിച്ചിരിക്കുന്നത്. അതിന് മീതെ വീടുകളിലേക്ക് സ്ലാബ് ഇടുകയും കൂടി ചെയ്തപ്പോള്‍ നിലവിലെ റോഡിലേക്ക് റാംപ് ഉണ്ടാക്കിയതിന്റെ ഫലമായി റോഡ് വീതി ഇല്ലാതാവുകയും ചെയ്തെന്ന് നാട്ടുകാര്‍ പറയുന്നു.
കാന നിര്‍മാണത്തിലെ മാറ്റങ്ങള്‍ തന്നെ അറിയിക്കാതെയാണ് നടത്തിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാര്‍ പറയുന്നു. കാര്യങ്ങള്‍ കൗണ്‍സിലര്‍ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എന്‍ജിനീയറെയും ,കോണ്‍ട്രാക്ടറെയും പല തവണ അറിയിച്ചെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. അശാസ്ത്രീയമായ നിര്‍മാണം തിരുത്തി സുഗമമായ സഞ്ചാരം ഉറപ്പുവരുത്തണമെന്നും ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളുകളെ നിയന്ത്രിക്കാനും ബില്ലുകള്‍ പാസാക്കാതിരിക്കാനും കൗണ്‍സിലര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."