അനുഭവിച്ചറിയണം ഈ യാത്രാ സുഖം
ഒളിംപിക്സിനായി ബ്രസീലിലെത്തിയപ്പോള്‍ എടുത്തുപറയാന്‍ പറ്റുന്ന ഒന്നാണ് ഇവിടുത്തെ യാത്രാ സൗകര്യം. എത്ര പ്രശംസിച്ചാലും തീരില്ല. അത്രക്ക് കുറ്റമറ്റ രീതിയിലാണ് താരങ്ങള്‍ക്കും കാണികള്‍ക്കും ഒരിടത്തു നിന്നു മറ്റൊരിടത്തേക്കെത്താനുള്ള യൗത്ര സൗകര്യമൊരുക്കിയിട്ടുള്ളത്. പ്രധാന വേദികളില്‍ നിന്നു മറ്റുള്ള വേദികളിലേക്കെല്ലാം നിലക്കാതെയുള്ള ബസ് സര്‍വിസ്. കാര്യമായ ട്രാഫിക് പ്രശ്നങ്ങളില്ലാതെ സുന്ദരമായ യാത്ര.
എല്ലാം ഒളിംപിക്സിനു വേണ്ടി ഒരുക്കിയതാണ്. ഉദ്ഘാടനത്തിനു തൊട്ടുമുന്‍പുള്ള ദിവസം റിയോയില്‍ കനത്ത ട്രാഫിക് ബ്ലോക്കായിരുന്നു. അടുത്ത ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചാണ് ഇതിനെ ഒളിംപിക്സ് അധികൃതര്‍ മറികടന്നത്. സുന്ദരമായ പാതകളിലൂടെയോടുന്ന ബസുകള്‍ക്ക് പുറമെ ട്രെയിനും ഭൂഗര്‍ഭ ട്രെയിനുമെല്ലാം സര്‍വിസ് നടത്തുന്നു.
അത്ലറ്റിക്ക് താരങ്ങളുടെ പരിശീലനത്തിനായി ഗെയിംസ് വില്ലേജില്‍ നിന്നു കിലോമീറ്ററുകളോളം പോകാനുണ്ട്. എയര്‍ ഫോഴ്സ് ക്ലബിലേക്ക് 11 കിലോമീറ്റര്‍, എയര്‍ ഫോഴ്സ് യൂനിവേഴ്സിറ്റിയിലേക്ക് 18 കിലോമീറ്റര്‍, എയര്‍ ബേസ് യൂനിറ്റിലേക്ക് 18 കിലോമീറ്റര്‍ എന്നിങ്ങനെയുള്ള ദൂരം താണ്ടി വേണം പരിശീലനത്തിനെത്താല് പക്ഷെ എത്ര പെട്ടെന്നാണ് അവിടെയെത്തുന്നതെന്നറിയുന്നില്ല. അത്രക്ക് സുന്ദരമാണ് റിയോയിലേ യാത്രാ സൗകര്യം.
റിയോയിലും സാവോ പോളോയിലും കള്ളന്മാരുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യമുണ്ടെന്നറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും അത്തരമൊരനുഭവം ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഇന്ത്യന്‍ ക്യാംപ് മുഴുവനും കഠിന പരീശീലനത്തിലാണ്. എങ്ങനെയെങ്കിലും മെഡല്‍ നേടണമെന്ന ലക്ഷ്യമാണ് എല്ലാവരുടെയും മനസില്‍. ആദ്യത്തെ നാലു ദിവസങ്ങളില്‍ ഇന്ത്യക്ക് മുഴുവന്‍ നിരാശയായിരുന്നു. ദീപാ കര്‍മാകറിന് എന്തെങ്കിലും മെഡല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാംപ് മുഴുവനും. ബിന്ദ്രയുടെ മെഡല്‍ നഷ്ടം ക്യാംപില്‍ ദുഃഖമുണ്ടാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."