വിഘടന വാദികള്‍ക്ക് പണമെത്തിക്കല്‍: അസ്ലം വാനി അറസ്റ്റില്‍
ന്യൂഡല്‍ഹി: കശ്മിരിലെ വിഘടനവാദികള്‍ക്ക് ഹവാല പണമെത്തിച്ചെന്ന ആരോപണത്തില്‍ അസ്ലം വാനിയെ ശ്രീ നഗറില്‍ അറസ്റ്റു ചെയ്തു. 12 വര്‍ഷം മുന്‍പുള്ള കേസുമായി ബന്ധപ്പെട്ടാണ് അസ്ലം വാനിയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഇന്നലെ അറസ്റ്റു ചെയ്തത്. ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയെ വാനിയെ ഈമാസം 14 വരെ കസ്റ്റഡിയില്‍വിട്ടു.
കശ്മിര് വിഘടനവാദി നേതാവയ ഷബീര്‍ ഷായുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നിരവധി തവണ വാനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇദ്ദേഹം ഹാജരാവാത്തതിനെ തുടര്‍ന്ന് ഡല്‍ഹി കോടതി പുറപ്പടുവിച്ച ജാമ്യമില്ലാ വാറന്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞ ജൂലൈ 25ന് ശ്രീനഗറില്‍ അറസ്റ്റിലായ ഷായോടൊപ്പം വാനിയെ ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കശ്മിരിലെ പ്രതിഷേധക്കാര്‍ക്ക് വിതരണം ചെയ്യാനായി പാകിസ്താനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച് കശ്മിരിലെ ഏഴ് വിഘടനവാദികളെ എന്‍.ഐ.എ പിടികൂടി ദിവസങ്ങള്‍ക്കകമാണ് അസ്ലം വാനിയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റു ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."