വനിതാ ജീവനക്കാരിയെ രാഷ്ട്രീയ പ്രേരിതമായി സ്ഥലംമാറ്റിയെന്ന് പരാതി
പാലക്കാട്: കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്ഗനൈസേഷന് ( കെ പി ഇ ഒ) വനിതാ കണ്‍വീനറെ രാഷ്ട്രീയ പ്രേരിതമായി സ്ഥലമാറ്റതായി പരാതി.
ഇക്കഴിഞ്ഞ കെ പി ഇ ഒ സമ്മേളനത്തില്‍ ജില്ലാ വനിതാ ഫോറം കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട വണ്ടാഴി പഞ്ചായത്ത് ക്ലാര്‍ക്ക് ആര് സീമയെയാണ് പെരിങ്ങോട്ടുകുറുശി പഞ്ചായത്തിലേക്ക് സ്ഥലംമാറ്റിയത്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ തിരക്ക് പിടിച്ച് സമയമായതിനാല്‍ പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് ലീവനുവദിക്കുന്നതിലും ജീവനക്കാരെ സ്ഥലമാറ്റുന്നതിലും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് നിലനില്‍ക്കെയാണ് പാലക്കാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥലമാറ്റിയതെന്ന് കെ പി ഇ ഒ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സാലറി ചാലഞ്ചിന്റെ പേരില്‍ കെ പി ഇ ഒ യൂനിയന്‍ പ്രവര്‍ത്തകനായ ആന്റണി അരുള്‍രാജിനെ നേരത്തെ സ്ഥലമാറ്റിയിരുന്നു.
മാനദണ്ഡം ലംഘിച്ച് സ്ഥലമാറ്റുന്ന നടപടിയില്‍ കെ പി ഇ ഒ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് പി വി സഹദേവന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."