വനിതകളുടെ 10000 മീറ്ററില്‍ അയനയ്ക്ക് സ്വര്‍ണം
ലണ്ടന്‍: വനിതകളുടെ 10000 മീറ്ററിലെ ഒളിംപിക് സുവര്‍ണ നേട്ടം ലോക പോരാട്ടത്തിലും ആവര്‍ത്തിച്ച് എത്യോപ്യയയുടെ അല്‍മാസ് അയന. 30.16.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അയന സുവര്‍ണ താരമായത്. സീസണിലെ മികച്ച സമയം കൂടിയാണിത്. എത്യോപ്യയുടെ തന്നെ മുന്‍ ഒളിംപിക് ചാംപ്യ തിരുണിഷ് ഡിബാബയ്ക്കാണ് വെള്ളി. 31.02.69 സെക്കന്‍ഡിലാണ് ഡിബാബ മത്സരം പൂര്‍ത്തിയാക്കിയത്. കെനിയയുടെ അഗ്നെസ് ജെപെറ്റ് ടിറോപിനാണ് വെങ്കലം. താരം 31.03.50 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
ഡിസ്‌കസ് ത്രോയില്‍
അന്‍ഡ്രിയസ് ഗുഡ്‌സിയസ്
പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ ലിത്വാനിയയുടെ അന്‍ഡ്രിയസ് ഗുഡ്‌സിയസ് പുതിയ ലോക ചാംപ്യന്‍. 69.21 മീറ്റര്‍ താണ്ടിയാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്. സ്വീഡന്റെ ഡാനിയല്‍ സ്റ്റല്‍ 69.19 മീറ്റര്‍ താണ്ടി വെള്ളിയും അമേരിക്കയുടെ മാസന്‍ ഫിന്‍ലെ 68.03 മീറ്റര്‍ മറികടന്ന് വെങ്കലവും നേടി. 2010ല്‍ ജൂനിയര്‍ തലത്തില്‍ ലോക ചാംപ്യനായ ലിത്വാനിയന്‍ താരം ആദ്യമായാണ് എലൈറ്റ് തലത്തില്‍ നേട്ടത്തിലെത്തുന്നത്. കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് താരം ലോക വേദിയില്‍ പുറത്തെടുത്തത്.
ലോങ് ജംപില്‍
ലുവോ മന്യോംഗ സുവര്‍ണ താരം
പുരുഷ വിഭാഗം ലോങ് ജംപില്‍ ദക്ഷിണാഫ്രിക്കയുടെ ലുവോ മന്യോംഗയ്ക്ക് സ്വര്‍ണം. 8.48 മീറ്റര്‍ താണ്ടിയാണ് താരം സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. അമേരിക്കയുടെ ജെറിന്‍ ലോസന്‍ 8.44 മീറ്ററില്‍ വെള്ളിയും ദക്ഷിണാഫ്രിക്കയുടെ തന്നെ റുസ്വല്‍ സമായി 8.32 താണ്ടി വെങ്കലവും നേടി. ഒളിംപിക് വെള്ളി മെഡല്‍ ജേതാവായ മന്യോംഗ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് സസ്പന്‍ഷനടക്കമുള്ളവ അതിജീവിച്ചാണ് പിറ്റില്‍ തിരിച്ചെത്തി സുവര്‍ണ ജേതാവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."