ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകോത്സവത്തില്‍ നോര്‍ക്ക കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകോത്സവത്തിന്റെ ഭാഗമായി, നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് അപേക്ഷിക്കുന്ന പ്രവാസികള്‍ക്കായി രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. കൗണ്ടര്‍ പ്രശസ്ത സിനിമാതാരം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എം.പി. രഘു, വൈസ് പ്രസിഡന്റ് മോഹന്‍രാജ്, നോര്‍ക്ക റൂട്‌സ് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
സമാജത്തിലെ പുസ്തകോത്സവം അവസാനിക്കുന്ന ഡിസംബര്‍ 22 വരെ നോര്‍ക്ക കാര്‍ഡിനു ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സൗകര്യം പ്രത്യേകമായി ലഭ്യമായിരിക്കുമെന്ന് നോര്‍ക്ക ചാരിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ടി. സലിം അറിയിച്ചു. മുഴുവന്‍ മലയാളികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. നോര്‍ക്ക സംബന്ധിച്ചുള്ള സംശയനിവാരണത്തിനു അവസരവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0097335320667ല്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."