'അന്നം തരുന്ന നാടിന് ജീവ രക്തം സമ്മാനം' ബഹ്‌റൈന്‍ ദേശീയ ദിനത്തിന് ദ്വിദിന രക്തദാന ക്യാംപ് ഒരുക്കി കെ.എം.സി.സിയുടെ ഐക്യദാര്‍ഢ്യം
സി.എച്ച്. ഉബൈദുല്ല റഹ്മാനി
മനാമ : ബഹറൈന്‍ ദേശീയദിനത്തോടനുബന്ധിച്ച് ദ്വിദിന രക്ത ദാന ക്യാംപ് ഒരുക്കി ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി. അന്നം തരുന്ന നാടിന് ജീവ രക്തം സമ്മാനം എന്ന പ്രമേയത്തില്‍ ബഹ്‌റൈനിലെ സല്‍മാനിയ മെഡിക്കല്‍ സെന്റര്‍, റിഫ ബി ഡി എഫ് ഹോസ്പിറ്റല്‍ , കിംഗ് അഹമദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് രക്തദാന ക്യാംപുകള്‍ നടത്തിയത്. ഇരു ക്യാംപുകളിലുമായി മൂന്നോറോളം പേര്‍ രക്തം നല്‍കിയതായി സംഘാടകര്‍ സുപ്രഭാതത്തോട് പറഞ്ഞു. രക്തദാതാക്കളായി നിരവധി പേര്‍ എത്തിയിരുന്നുവെങ്കിലും രക്തം സ്വീകരിക്കാനും സൂക്ഷിക്കാനുമുള്ള പരിമിതി കാരണം നിരവധി പേരെ മടക്കി വിടേണ്ടി വന്നതായും അവര്‍ അറിയിച്ചു.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ജീവസ്പര്‍ശം എന്ന പേരില്‍ നടക്കുന്ന 27, 28 ക്യാമ്പുകളാണ് ഇത്തവണ നടന്നത്. ഈ വര്‍ഷത്തെ ക്യാംപിന്റെ പ്രായോജകര്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആണ്. ദ്വിദിന രക്ത ദാന ക്യാംപുകള്‍ ഇരുദിവസങ്ങളിലും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്തു. ജീവസ്പര്‍ശം ചെയര്‍മാന്‍ കെ പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സല്‍മാനിയ ബ്ലഡ് ബാങ്ക് സൂപ്പര്‍വൈസര്‍ നാദിയ , ലത്തീഫ് ആയഞ്ചേരി ,ഗഫൂര്‍ മൂക്കുതല , സിറാജ് പള്ളിക്കര ,ഷംസുദ്ദീന്‍ വെള്ളികുങ്ങര ,പി വി സിദ്ദീഖ് ,ടി പി മുഹമ്മദലി ,ഷാഫി പാറക്കട്ട ,എന്നിവര്‍ സംസാരിച്ചു. ജീവസ്പര്‍ശം ജനറല്‍ കണ്‍വീണര്‍ എ പി ഫൈസല്‍ വില്ല്യാപ്പള്ളി സ്വാഗതവും കണ്‍വീണര്‍ ഫൈസല്‍ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.
വിവിധ സബ്കമ്മിറ്റി ഭാരവാഹികളായ അഹമദ് കണ്ണൂര്‍ ,ഹാരിസ് തൃത്താല ,അഷ്‌റഫ് തോടന്നൂര്‍ ,ശിഹാബ് പ്ലസ് , പികെ ഇസ്ഹാഖ്, റഫീഖ് നാദാപുരം , എസ് കെ നാസര്‍ , സലാം മാമ്പാട്ട്മൂല ,ശരീഫ് കോറോത് ,മാസില്‍ പട്ടാമ്പി ,മുനീര്‍ ഒഞ്ചിയം ,ഇ പി മഹ്മൂദ് ഹാജി ,ഒ കെ ഖാസിം , അസീസ് റിഫ, ശംസുദ്ധീന്‍ വെള്ളികുളങ്ങര ബി ഡി ഫ് ബ്ലഡ് ബാങ്കപ്രധിനിധികളായ എല്‍ഹാം , അബ്ദുള്ള
ഷാജഹാന്‍ ഹമദ്ടൗണ്‍ , സലീക് വില്യാപ്പള്ളി സി കെ ഉസ്മാന്‍, എം എ റഹ്മാന്‍ , അബൂബക്കര്‍ പാറക്കടവ് , ഹുസൈന്‍ വയനാട് , ഷാഫി വേളം , കുട്ട്യാലി , മരക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. റസാഖ് മൂഴിക്കല്‍ ,ജമാല്‍ കുറ്റിക്കാട്ടില്‍ ,സല്‍മാനുല്‍ ഫാരിസ്, റഷീദ് മാഹി ,രാജീവ് വെള്ളിക്കോത്ത് ,മലബാര്‍ ഗോള്‍ഡ് ,പ്രധിനിധികളായ ജുനൈദ് , റഫീഖ് പുതുക്കുടി ,എന്നിവര്‍ ക്യാംപ് സന്ദര്‍ശിച്ചു.
ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ കെ.എം.സി.സി സംഘടിപ്പിച്ച ദ്വിദിന രക്തദാന ക്യാംപില്‍ നിന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."