ബഹ്‌റൈന്‍ ഇന്ന് ദേശീയ ദിനാഘോഷ നിറവില്‍
മനാമ: അറേബ്യന്‍ ഗള്‍ഫില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും കൊടിയടയാളമായ ബഹ്‌റൈന്‍ ഇന്ന് 47മത് ദേശീയ ദിനം ആഘോഷിക്കുന്നു.
ദിവസങ്ങള്‍ക്കു മുമ്പെ നാടും നഗരവും ജനതയും ദേശീയ ദിനാഘോഷ പരിപാടികളില്‍ വ്യാപൃതരാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് ഭരണാധികാരികള്‍ ആശംസകള്‍ നേര്‍ന്നു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം നാലു ദിവസം മുമ്പ് ബഹ്‌റൈന്‍ രാജകുടുംബാംഗം ശൈഖ നൂറ ബിന്‍ത് ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ ആകസ്മിക വിയോഗത്തെ തുടര്‍ന്ന് വിപുലമായ ആഘോഷ പരിപാടികള്‍ ഇത്തവണയില്ല.
എങ്കിലും ബഹ്‌റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മതസാസ്‌കാരികസംഘടനകളുടെയും കീഴില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സമസ്ത ബഹ്‌റൈന്‍, ബഹ്‌റൈന്‍ കെ.എം.സി.സി ഉള്‍പ്പെടെയുള്ള വിവിധ പ്രവാസി മലയാളി സംഘടനകളുടെ കീഴിലും ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."