അര ലക്ഷത്തിലധികം ഹാജിമാര്‍ പുണ്യ ഭൂമിയില്‍; ജിദ്ദ വഴിയുള്ള ആദ്യ വിമാനം ഇന്ന്
മക്ക: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഹാജിമാരില്‍ അര ലക്ഷത്തിലധികം ഹാജിമാര്‍ പുണ്യ ഭൂമിയിലെത്തി. ഡല്‍ഹി, ലക്നൗ, വാരണാസി, കൊല്‍ക്കത്ത, ഗയ എന്നീ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇപ്പോഴും മദീനയില്‍ എത്തിക്കൊണ്ടണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം അരലക്ഷത്തിലധികം തീര്‍ഥാടകരാണ് പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതില്‍ പതിനായിരത്തിലധികം തീര്‍ഥാടകര്‍ മക്കയില്‍ എത്തിച്ചേര്ന്നിട്ടുണ്ടണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ജിദ്ദ വിമാനം ഇന്ന് മുതല്‍ എത്തി തുടങ്ങും. ജിദ്ദയില്‍ എത്തുന്ന തീര്‍ഥാടകര്‍ നേരെ മക്കയിലെ താമസ സ്ഥലത്തേക്കാണ് യാത്ര തിരിക്കുക. പിന്നീട് ഇവിടെ നിന്ന് ഹജ്ജിന് ശേഷം മദീനയിലെത്തി തീര്‍ഥാടനം കഴിഞ്ഞു മദീന വിമാനത്താവളം വഴി തിരിച്ചുപോകും. മദീനയില്‍ നിന്നും മക്കയിലേക്കുള്ള യാത്ര ഈ വര്‍ഷം സുഖകരമാണെന്നു തീര്‍ഥാടകര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ചില പാളിച്ചകള്‍ ഉണ്ടണ്ടായതിനെ തുടര്‍ന്ന് ഈവര്‍ഷം മികച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."