HOME
DETAILS

നടപടി തുടങ്ങി; സര്‍വിസുകളെ ബാധിക്കും

  
backup
December 16 2018 | 19:12 PM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95

 

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സിയിലെ എം.പാനലുകാരെ പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ തുടങ്ങി. പത്തു വര്‍ഷത്തില്‍ താഴെമാത്രം സര്‍വിസുള്ള കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ ഇന്നു മുതല്‍ ആരംഭിക്കും. ഇന്നു ജോലിക്കെത്തുന്നവര്‍ക്ക് പ്രത്യേക അറിയിപ്പു നല്‍കിയാകും പിരിച്ചുവിടുന്നത്. ഇത് കെ.എസ്.ആര്‍.ടി.സിയുടെ സര്‍വിസുകളെ സാരമായി ബാധിക്കും.
പി.എസ്.സിയുടെ ലിസ്റ്റില്‍നിന്നു പകരം ജീവനക്കാരെ ഉടന്‍ നിയമിക്കാനാണ് തീരുമാനമെങ്കിലും ഇവര്‍ ജോലിയില്‍ പ്രവേശിക്കുന്ന ദിവസം തന്നെ കണ്ടക്ടര്‍മാരായി നിയോഗിക്കാന്‍ കഴിയില്ലെന്ന സാഹചര്യമുണ്ട്. ഒരാഴ്ചയെങ്കിലും പരിശീലനം ഇല്ലാതെ പുതിയ ആളുകളെ ബസുകളില്‍ നിയോഗിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തല്‍.
മാത്രമല്ല, പി.എസ്.സി ലിസ്റ്റില്‍നിന്നു അഡൈ്വസ് ചെയ്തിരിക്കുന്നവരില്‍ എത്രപേര്‍ ജോലിയില്‍ പ്രവേശിക്കാന്‍ എത്തുമെന്ന കാര്യത്തിലും സംശയമുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം പി.എസ്.സി എം.പാനലുകാരായാണ് പുതിയ കണ്ടക്ടര്‍മാരെ നിയമിക്കുന്നത്. ഇതും കൂടുതല്‍പേര്‍ ജോലിക്കെത്തുന്നതിനു തടസമാകുമെന്നാണ് കണക്കുകൂട്ടല്‍.
ഒന്‍പതിനായിരത്തിലധികം വരുന്ന എം.പാനല്‍ ജീവനക്കാരില്‍ 3,861 കണ്ടക്ടര്‍മാരെയാണ് കോടതി ഉത്തരവിനെത്തുടര്‍ന്ന് പിരിച്ചുവിട്ട് പി.എസ്.സി പട്ടികയില്‍നിന്ന് പകരം നിയമനം നടത്തുന്നത്. എം.പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടിയുള്ള കെ.എസ്.ആര്‍.ടി.സിയുടെ ഹരജിയും കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
ഇവരെ പിരിച്ചുവിടുന്നതിനു പകരമായി പി.എസ്.സിയുടെ അഡൈ്വസ് മെമ്മോ കിട്ടിയ 4,051 ഉദ്യോഗാര്‍ഥികളെയാണ് നിയമിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധി ഉഴലുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇത് ഇരട്ടി ഭാരമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago