ഖത്തര്‍ ഹാജിമാരെ സ്വാഗതം ചെയ്ത് മിന തമ്പുകളില്‍ ബോര്‍ഡുകള്‍
മക്ക: ഖത്തര്‍ ഹാജിമാരെ സ്വാഗതം ചെയ്തു മിനായിലെ തമ്പുകള്‍ക്ക് മുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. അറബ് മാധ്യമങ്ങളിലടക്കം ഇത് വന്‍ പ്രാധാന്യത്തോടെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ പൗരന്മാര്‍ക്ക് ഹജ്ജിനു അനുമതി നല്‍കാന്‍ സഊദി വിസമ്മതിക്കുകയാണെന്നും മറ്റുമുള്ള ആരോപണങ്ങള്‍ പുറത്തു വന്നിരുന്നു.
എന്നാല്‍, ഇതെല്ലം തളികളഞ്ഞു ഹാജിമാരെ സ്വീകരിക്കുന്നതില്‍ സഊദി യാതൊരു വിധ വിവേചനവും കാണിക്കുകയില്ലെന്ന മറുപടിയുമായി സഊദി രംഗത്തെത്തുകയും ചെയ്തിരുന്നു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനം ഒരുക്കുന്ന കമ്പനികളാണ് ഖത്തര്‍ ഹാജിമാര്‍ക്കുള്ള സൗകര്യങ്ങളും നല്‍കുന്നത്. സൗത്ത് ഏഷ്യന്‍ മുഅസ്സസക്ക് കീഴിലെ സമീര്‍ മുഹമ്മദ് സഈദ് ഹാഫിള് എന്ന മുതവ്വിഫിന്റെ നൂറ്റി നാല്‍പതാം നമ്പര്‍ ഓഫീസിന് കീഴിലാണ് ഖത്തര്‍ ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നത്. രണ്ടായിരത്തി നാനൂറ് ഹാജിമാര്‍ക്കുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.
എന്നാല്‍ ഖത്തര്‍ ഹാജിമാരെ അയക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഹജ്ജ് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഖത്തര്‍ ഇസ്‌ലാമിക കാര്യ മന്ത്രാലയം അന്തിമ തീരുമാനത്തിലെത്തിലെത്താത്തത് ഈ വര്‍ഷം ഹജ്ജ് ലക്ഷ്യമാക്കുന്ന ഖത്തര്‍ തീര്‍ഥാടകര്‍ ആശങ്കയിലാണ്.
നയതന്ത്ര ബന്ധം വിഛേദിച്ച സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വെയ്‌സിന് സഊദിയിലേക്ക് കടക്കാന്‍ അനുവാദമില്ലെങ്കിലും മറ്റു വിമാനങ്ങള്‍ വഴി ഹജ്ജിനെത്താവുന്നതാണെന്ന് സഊദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."