കെ.എസ്.ആര്‍.ടി.സി താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചു വിടണം, വൈകിയാല്‍ തലപ്പത്തുള്ളവര്‍ക്ക് എതിരെ നടപടി- രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലികജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഇന്ന് മുതല്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും സര്‍വീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്ന് കോടതി കര്‍ശനനിര്‍ദേശം നല്‍കി. താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
കടുത്ത വിമര്‍ശനമാണ് കെ.എസ്.ആര്‍.ടിസിക്കെതിരെ കോടതി ഉന്നയിച്ചത്. വെറുതേ സമയം നീട്ടിക്കൊണ്ടുപോവുകയാണോ എന്ന് കോടതി ചോദിച്ചു. പി.എസ്.സി നിയമിച്ചവര്‍ക്ക് ജോലി നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ ഇനി നടപടി വൈകിയാല്‍ കെ.എസ. ആര്‍.ടി.സിയുടെ തലപ്പത്തുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
താല്‍കാലികജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടിസ് കൊടുത്തതായി കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചു. അത് പോരെന്നും കെ.എസ്.ആര്‍.ടി.സി എം.ഡി തന്നെ നേരിട്ട് സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും കോടതി പറഞ്ഞു. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.
വിധി നടപ്പാക്കാന്‍ നടപടി ആരംഭിച്ചതായി നേരത്തെ എം.ഡി ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും നിരാശപ്പെടേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."