ദിലീപിന് ജയിലില്‍ സുഖവാസമെന്ന് സഹതടവുകാരന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിന് ആലുവ സബ് ജയിലില്‍ സുഖവാസമെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലില്‍ എത്തുന്നതെന്നും മറ്റുള്ള സമയമെല്ലാം ഉദ്യോഗസ്ഥരുടെ മുറികളിലാണ് കഴിയുന്നതെന്നും സഹതടവുകാരനായിരുന്ന സനൂപ് വെളിപ്പെടുത്തുന്നു.
ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് ജയില്‍ മേധാവി ആര്‍.ശ്രീലേഖ ഇത് നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സഹതടവുകാരന്റെ വെളിപ്പെടുത്തല്‍.
രാവിലെ എല്ലാവരെയും സെല്ലിനു പുറത്തിറക്കുന്ന സമയമായാല്‍ ദിലീപിനെ കാണില്ല. ഉദ്യോഗസ്ഥരുടെ മുറികളിലെ ബാത്ത് റൂമും മറ്റു സൗകര്യങ്ങളുമാണ് ഉപയോഗിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണമാണ് ദിലീപിനു നല്‍കുന്നത്. രാത്രി മാത്രം സെല്ലില്‍ തിരിച്ചെത്തുന്ന ദിലീപ് മറ്റു തടവുകാരോടൊപ്പം ഭക്ഷണം കഴിക്കുകയോ സമയം ചെലവഴിക്കുകയോ ചെയ്യുന്നില്ലെന്നും സനൂപ് പറഞ്ഞു.
മര്‍ദനം ഭയന്നാണ് മറ്റു തടവുകാര്‍ ഇക്കാര്യം പുറത്തുപറയാത്തത്. ജയിലില്‍ കഴിയുന്നയാളെ അടുത്ത ബന്ധുക്കള്‍ക്കുമാത്രം കാണാന്‍ അനുവാദമുള്ളപ്പോള്‍ ആലുവയിലെ വ്യവസായി ദിലീപിനെ സന്ദര്‍ശിച്ചത് വന്‍ വിവാദമായിരുന്നു. വ്യവസായി എത്തിയത് ഞായറാഴ്ചയായിട്ടും സൂപ്രണ്ട് ജയിലില്‍ എത്തിയിരുന്നു. വി.ഐ.പി തടവുകാരന്‍ ജയിലില്‍ ഉള്ളതിനാലാണ് ഞായറാഴ്ച ഡ്യൂട്ടിക്കെത്തിയതെന്നായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം.
അതിനിടെ, റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാല്‍ ദിലീപീനെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാക്കും.സുരക്ഷ പരിഗണിച്ച് കഴിഞ്ഞ തവണയും വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."