HOME
DETAILS
MAL
സഹകരണ മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം: ചെന്നിത്തല
backup
August 07 2017 | 19:08 PM
തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്.
എസ്.ബി.ഐ,എസ്.ബി.ടി ലയനത്തെ എതിര്‍ത്ത ഇടതു മുന്നണി ജില്ലാ സഹകരണ ബാങ്കുകളെ ഒന്നാക്കി കേരള ബാങ്ക് രൂപീകരിക്കുന്നത് ഇരട്ടത്താപ്പാണ്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പഴയ സംവിധാനത്തിലേക്ക് സഹകരണ മേഖലയെ കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."