HOME
DETAILS

കാര്‍ഷിക മേഖലയില്‍ വിപ്ലവവുമായി വടക്കാഞ്ചേരി നഗരസഭ: കര്‍ഷക തിരയുടെ ഉദ്ഘാടനം 13ന്

  
backup
August 09 2016 | 19:08 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b2

 

 


വടക്കാഞ്ചേരി: കാര്‍ഷിക രംഗത്ത് പുതിയൊരു വിപ്ലവത്തിന് വടക്കാഞ്ചേരി നഗരസഭ തുടക്കം കുറിക്കുന്നു. നെല്ല്, വാഴ, തെങ്ങ്, ക്ഷീരം തുടങ്ങി കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ആയിരം കര്‍ഷകരും ലേബര്‍ ബാങ്ക് അംഗങ്ങളും ഒത്ത് ചേര്‍ന്നു കൊണ്ടുള്ള കാഷിക സ്വാശ്രയ സംഗമവും, പ്രദര്‍ശനവും 13 ന് നടക്കും. കാര്‍ഷിക തിര എന്ന പേരിലാണ് പ്രദര്‍ശനവും, സംഗമവും സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചതിരിഞ്ഞ് മൂന്നിന് അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ച് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷനാകും. പി.കെ ബിജു എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. അനില്‍ അക്കര എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, വിതരണം, നാടന്‍ പച്ചക്കറി വിത്തുകളുടെ വിതരണം, നെല്‍വിത്തുകളുടെ പ്രദര്‍ശനം എന്നിവ ഉണ്ടാകും.
ആയിരം കര്‍ഷകര്‍, വടക്കാഞ്ചേരി ഗ്രീന്‍ ആര്‍മി, ബ്ലോക്ക് ലേബര്‍ ബാങ്ക്, ജെ.എല്‍.ജി ഗ്രൂപ്പ് അംഗങ്ങളും ഒത്ത് ചേരുന്ന വിവിധ കലാപരിപാടികളും ഉണ്ടാകും. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില, ഉല്‍പാദന രംഗത്തെ ശാസ്ത്രീയ ഇടപെടലുകള്‍, കാര്‍ഷിക വൃത്തികളുടെ പാരസ്പര്യം, മൂല്യവര്‍ധിത ഉല്ലന്നങ്ങളുടെ സാധ്യതകള്‍, സംഭരണത്തിലെ വേഗതയും, സൂഷ്മതയും, ബ്രാന്റഡ് ഉല്‍പന്നങ്ങളുടെ വിപണനം, വിളവ് ഇറക്കാനുള്ള പിന്തുണയുടെ സംവിധാനങ്ങള്‍, ഇന്‍ഷുറന്‍സ്, നൂതന സാങ്കേതിക രീതികളുടെ പരിശീലനം, ലേബര്‍ ബാങ്കുകളുടെ വിന്യാസം, തുടങ്ങി കാര്‍ഷിക സംവിധാനത്തെ സമഗ്രമായി കണ്ടു കൊണ്ടുള്ള രൂപരേഖയാണ് തയ്യാറാക്കുകയെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ്, സെക്രട്ടറി ലിജോ അഗസ്റ്റിന്‍, കൃഷി ഓഫീസര്‍മാരായ എ.എന്‍ മനോജ്, എം.വി സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  3 days ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  3 days ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  3 days ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  3 days ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  3 days ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  3 days ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  3 days ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 days ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 days ago