HOME
DETAILS
MAL
ഓഫിസില്‍ സ്മാര്‍ട്ട് ഫോണിന് വിലക്ക്
backup
August 08 2017 | 00:08 AM
ജയ്പൂര്‍: ജീവനക്കാരെല്ലാം സ്മാര്‍ട്ട് ഫോണില്‍ സമയം കളയുമ്പോള്‍ സര്‍ക്കാര്‍ ജോലി അവതാളത്തിലാകുന്നുവെന്ന് തിരിച്ചറിഞ്ഞ് ഉദയ്പൂരിലെ ജലസേചന വകുപ്പ് ഓഫിസില്‍ സ്മാര്‍ട്ട് ഫോണ്‍ നിരോധിച്ചു. ഇന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് കാണിച്ച് എല്ലാ ജീവനക്കാര്‍ക്കും ബന്ധപ്പെട്ടവര്‍ സര്‍ക്കുലര്‍ അയച്ചു. സന്ദര്‍ശകര്‍ സ്മാര്‍ട്ട് ഫോണുമായി വരികയാണെങ്കില്‍ അവര്‍ ഓഫിസിലേക്ക് കയറുന്നതിന് മുന്‍പ് ഇവ പുറത്ത് വയ്ക്കണമെന്നും സര്‍ക്കുലറില്‍ പ്രത്യേകം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."