ജനതാദളുമായി ലയിക്കേണ്ടെന്ന് എല്‍.ജെ.ഡി തീരുമാനം
തൃശൂര്‍: ജനതാദള്‍ എസുമായി ലയിക്കേണ്ടെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന കമ്മിറ്റി. നടക്കാത്ത കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് സമയം കളയേണ്ടെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നേതാക്കളുടെ തീരുമാനം.
ഇരു പാര്‍ട്ടികള്‍ക്കും കേന്ദ്രനേതൃത്വമുണ്ടെന്നും അതുകൊണ്ടുതന്നെ പ്രാദേശികതലത്തില്‍ ലയനമെന്ന ചര്‍ച്ച മണ്ടത്തരമാണെന്നുമായിരുന്നു സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്കുമാറിന്റെ നിലപാട്. കൂറുമാറ്റ നിരോധന നിയമം ഇരു പാര്‍ട്ടികള്‍ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ലയന ചര്‍ച്ചക്ക് താല്‍ക്കാലിക വിരാമമായി. ഇടതുമുന്നണിയിലേക്ക് നേരിട്ട് എത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ജെ.ഡി നേതൃത്വം. മുന്നണി പ്രവേശന കാര്യത്തില്‍ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കും. മറ്റുപാര്‍ട്ടികളില്‍ ലയിച്ചശേഷം ഇടതുമുന്നണിയിലേക്ക് വരേണ്ടകാര്യമില്ലെന്ന വികാരമാണ് പൊതുവെയുണ്ടായത്. ഇടതുമുന്നണിയുമായാണ് പാര്‍ട്ടിക്ക് ധാരണയുള്ളതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സി.പി.എം നേതൃത്വം ഉചിത തീരുമാനമെടുക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് പാര്‍ട്ടി.
സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മുന്‍മന്ത്രി കെ.പി മോഹനന്, ദേശീയ ജന. സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."