സംവരണം അട്ടിമറിക്കുന്നു: കൊടിക്കുന്നില്‍
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണവ്യവസ്ഥകള്‍ അട്ടിമറിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കെ.എ.എസ് നടപ്പാക്കാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടനാപരമായി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ചില ഉദ്യോഗസ്ഥരുടെ താല്‍പ്പര്യത്തിന് വഴങ്ങി ഇല്ലാതാക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്യുന്നത്.
പട്ടികജാതി, പട്ടികവര്‍ഗ ഗോത്ര കമ്മിഷന്‍ കെ.എ.എസിലെ റൂളിനെതിരെ നടത്താന്‍ തീരുമാനിച്ച ശില്‍പശാല മുഖ്യമന്ത്രി ഇടപ്പെട്ട് മാറ്റുകയാണുണ്ടായത്. എസ്.സി, എസ്. ടി വിഭാഗങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിട്ടും കെ.എ.എസ് നടപ്പാക്കുമെന്ന തീരുമാനവുമായി മുന്നോട്ടുപോകുകയാണുണ്ടായത്.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എസ്.സി, എസ്.ടി വിഭാഗങ്ങളോട് തികഞ്ഞ അവഗണനയും നിഷേധാത്മക നിലപാടുമാണ് സ്വീകരിക്കുന്നത്. ഈ രീതിയില്‍ കെ.എ.എസ് നടപ്പാക്കിയാല്‍ ഭാവിയില്‍ കേരളത്തില്‍ ഒരു പട്ടികജാതി പട്ടികവര്‍ഗകാരനും ഐ.എ.എസ് പദവിയിലേക്ക് വരില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."