വയോജനങ്ങള്‍ അനശ്ചിതകാല സമരത്തിലേക്ക്
കല്‍പ്പറ്റ: പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ വയോജനങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക്.
സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് മുന്നോടിയായി ഈമാസം 20ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ കലക്ടറേറ്റിനു മുന്നില്‍ ഉപവാസ സമരം സഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പെന്‍ഷനപേക്ഷിച്ചവര്‍ക്ക് അംഗീകരിച്ച തിയതി മുതലേ പെന്‍ഷന്‍ കൊടുക്കുകയുള്ളു എന്നത് തിരുത്തി അപേക്ഷിച്ച തിയതി മുതല്‍ പെന്‍ഷന്‍ കൊടുക്കുക, വയോജന ഗ്രാമസഭകള്‍, ഗ്രാമസഭകള്‍ക്ക് മുമ്പായി വിളിച്ച് കൂട്ടുക, വയോജന ജില്ലാ സംസ്ഥാന കമ്മിറ്റികളില്‍ അംഗീകൃത വയോകെ സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുക, വയോജനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം ഉപകാര പ്രതമായി അംഗീകൃത വയോജന സംഘടനകളുമയി ആലോചിച്ച് നടപ്പിലാക്കുക, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുകയും അതാത് മാസം നല്‍കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുക, പ്രളയദുരതത്തില്‍പെട്ട് വിളകള്‍ നഷ്ട്ടപെട്ടവര്‍ക്കും വീട്, വീട്ടുപകരണങ്ങളും ഉപയോഗയോഗ്യമല്ലാതായവര്‍ക്കും നഷ്ടപരിഹാരം നല്‍കുക, വയനാട്ടിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങളാണ് ഉപവാസ സമരം ലക്ഷ്യമിടുന്നതെന്ന് പത്രസമ്മേളനത്തില്‍ സെക്രട്ടറി പി.കൃഷ്ണന്‍, പ്രസിഡന്റ് കെ.വി മാത്യ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി വാസുദേവന്‍ നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് മൂസ ഗൂഡലായി പറഞ്ഞു. ഉപവാസ സമരം സംസ്ഥാന ട്രഷറര്‍ കെ.ടി രതീശന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."