HOME
DETAILS

മാതൃകാ പഞ്ചായത്ത് പദ്ധതിക്ക് മുള്ളന്‍കൊല്ലിയെ തിരഞ്ഞെടുത്തു

  
backup
December 18 2018 | 04:12 AM

%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf

പുല്‍പ്പള്ളി: മൃഗസംരക്ഷണ വകുപ്പ് മാതൃകാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കാന്‍ ജില്ലയില്‍ മുള്ളന്‍കൊല്ലിയെ തെരഞ്ഞെടുത്തു.
മൃഗസംരക്ഷണ-ക്ഷീര മേഖലയിലെ പ്രവര്‍ത്തന മികവാണ് മുള്ളന്‍കൊല്ലിയെ പദ്ധതിക്കായി തെരഞ്ഞെടുക്കുന്നതിന് ഇടയാക്കിയത്. തെരഞ്ഞെടുത്ത പഞ്ചായത്തുകള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് അഞ്ചു ലക്ഷം രൂപ വീതം നല്‍കും. മുള്ളന്‍കൊല്ലിയില്‍ എന്റെ പൈക്കിടാവ് എന്ന കാഫ് ക്ലബ് പ്രോഗ്രാമിന് അംഗീകാരം നല്‍കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. മീര മോഹന്‍ദാസ്, ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. എസ്.ആര്‍ പ്രഭാകരന്‍ പിള്ള, ചിഫ് വെറ്ററിനറി ഓഫിസര്‍ ഡോ. വിന്നി ജോസഫ് എന്നിവര്‍ അറിയിച്ചു. 2018 ഒക്ടോബര്‍ 15ന്‌ശേഷം പഞ്ചായത്ത് പരിധിയില്‍ ജനിച്ച സങ്കരവര്‍ഗത്തില്‍പ്പെട്ട 50 പശുക്കുട്ടികളെയാണ് പദ്ധതിയില്‍ തെരഞ്ഞെടുക്കുക.
ഇതിന്റെ ഭാഗമായി ഈ മാസം അവസാനം പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ മൈതാനിയില്‍ കന്നുകുട്ടി പ്രദര്‍ശനറാലി നടത്തും. തെരഞ്ഞെടുക്കുന്ന പശുക്കുട്ടികളുടെ ഒരു വര്‍ഷത്തെ സംരക്ഷണത്തിന് പാടിച്ചിറ മൃഗാശുപത്രി അധികൃതര്‍ മേല്‍നോട്ടം വഹിക്കും. ഈ കാലയളവില്‍ വളര്‍ച്ചയ്ക്കു ആനുപാതികമായി പശുക്കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങളും മരുന്നുകളും സൗജന്യ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. മാസത്തില്‍ ഒന്നോ രണ്ടോ തവണ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പശുക്കുട്ടികളുടെ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തും. മികച്ചയിനം പശുക്കുട്ടികളെ ചെറുപ്രായത്തില്‍ കണ്ടെത്തി ശരിയായ പോഷണവും കരുതലും നല്‍കി മികച്ച കറവപ്പശുക്കളാക്കുകയാണ് എന്റെ പൈക്കിടാവ് പദ്ധതിയുടെ ലക്ഷ്യം. ഇത് മേത്തരം പശുക്കള്‍ക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കും. പഞ്ചായത്തിന്റെയും ആറു ക്ഷീരസംഘങ്ങളുടെയും സഹകരണത്തോടെ പാടിച്ചിറ മൃഗാശുപത്രിയാണ് എന്റെ പൈക്കിടാവ് പദ്ധതി നടപ്പിലാക്കുന്നത്. മികച്ച മാതൃ-പിതൃ ഗുണമുള്ളതും വര്‍ഗ മേന്മയുള്ളതുമായ പശുക്കുട്ടികളെ കര്‍ഷകര്‍ പാടിച്ചിറ മൃഗാശുപത്രിയിലോ വെറ്ററിനറി സബ് സെന്ററുകളിലോ ക്ഷീരസംഘം ഓഫിസുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  a month ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  a month ago