മന്ത്രിയുടെ നിര്‍ദേശം റോപ്‌വേ; വയനാടിന് വേണ്ടത് മെഡിക്കല്‍ കോളജ്
കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ സംസാരത്തിലുടനീളം ആകുലതപ്പെട്ടത് വയനാട്ടിലെ രോഗികളുടെ അവസ്ഥയെ കുറിച്ച്. പറഞ്ഞ് പറഞ്ഞ് അവസാനമെത്തിയത് ചുരത്തില്‍ റോപ്‌വേ നിര്‍മിച്ചാല്‍ രോഗികള്‍ക്ക് അല്‍പം ആശ്വാസമാകും എന്നും.
ഇതിന് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്നും അദ്ധേഹം പ്രസ്താവിച്ചു. ഇതോടെ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും പഞ്ചായത്തംഗം എ.എന്‍ ഭ്രാകരനും മന്ത്രിയെ ഓര്‍മിപ്പിച്ചു. ചെറുചിരിയോടെ തനിക്ക് പറ്റിയ അമളി മനസിലാക്കിയ മന്ത്രി ലക്കിടി റോപ്‌വേക്ക് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെടുകയാണ് പിന്നീട് ചെയ്തത്.
ടൂറിസം മേഖലയെ കുറിച്ച് പറഞ്ഞ് തുടങ്ങിയായിരുന്നു മന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ഇതിനിടയിലാണ് വയനാട്ടിലെ രോഗികള്‍ അനുഭവിക്കുന്ന ദുരവസ്ഥയും മന്ത്രി ഓര്‍ത്തെടുത്തത്. ചുരത്തില്‍ ഒരു ബ്ലോക്കുണ്ടായാല്‍ രോഗികള്‍ അനുഭവിക്കുന്ന ദുരവസ്ഥയെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നതിനിടെ വീണ്ടും ടൂറിസം മേഖലയിലേക്ക് കടന്നതാണ് മന്ത്രിയുടെ പ്രസംഗത്തിന് വിനയായത്. റോപ്‌വേയല്ല വയനാടിന് വേണ്ടത് പ്രഖ്യാപിച്ച് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന ഒരു മെഡിക്കല്‍ കോളജാണെന്ന സത്യം മനസിലാക്കാന്‍ മന്ത്രിക്ക് സാധിച്ചില്ലെന്നതാണ് യാതാര്‍ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."