വെല്ലുവിളികളെ പ്രബോധനത്തിലൂടെ അതിജയിക്കുക: ഹൈദരലി തങ്ങള്‍
സ്വന്തം ലേഖകന്‍
കൊല്ലൂര്‍വിള: ഇസ്‌ലാമിക ആദര്‍ശത്തെ വികലമാക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരേ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും മതത്തിന്റെ യഥാര്‍ഥ മാര്‍ഗം പ്രചരിപ്പിക്കുകയുമാണ് പ്രബോധകരുടെ ദൗത്യമെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ .
കൊല്ലം കൊല്ലൂര്‍വിളയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സാരഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. സാംസ്‌കാരിക സമ്പന്നമായ തലമുറ രൂപപ്പെടുത്തുകയാണ് കാലിക പ്രശ്‌നങ്ങള്‍ക്കു ള്ള പ്രതിവിധി. സാംസ്‌കാരിക ഉന്നമനവും ഐക്യവും സാഹോദര്യവും നിലനിര്‍ത്തി പോരുന്നത് പൂര്‍വ്വിക മഹത്തുക്കളുടെ സംഭാവനയാണ്. വൈജ്ഞാനിക രംഗത്ത് വലിയ സംഭാവന നല്‍കുന്ന മദ്‌റസാധ്യാപകരുടെ സേവനങ്ങള്‍, സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ കുടുംബങ്ങളിലേക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ വഹിക്കുന്ന പങ്ക് പ്രധാനമാണെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."