ഹൈക്കോടതി വിധി; പുതുക്കാട് ഡിപ്പോയില്‍ നിന്ന് 30 എംപാനല്‍ തൊഴിലാളികളെ പിരിച്ചുവിട്ടു
പുതുക്കാട്: ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്ന് 30 എം. പാനല്‍ തൊഴിലാളികളെ പിരിച്ചുവിട്ടു. വര്‍ഷങ്ങളായി കണ്ടക്ടര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്നവരെയാണ് പിരിച്ചുവിട്ടത്.
ഇതോടെ ഗ്രാമീണ മേഖലകളിലേക്കുള്ള പത്തോളം സര്‍വിസുകള്‍ റദ്ദ് ചെയ്തേക്കും. എണ്‍പതോളം കണ്ടക്ടര്‍മാരാണ് പുതുക്കാട് ഡിപ്പോയില്‍ ഉണ്ടായിരുന്നത്.
താല്‍ക്കാലിക കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടേണ്ടി വന്നതിനാല്‍ നിലവില്‍ ലാഭമില്ലാത്ത സര്‍വിസുകള്‍ റദ്ദ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം. വരും ദിവസങ്ങളില്‍ യാത്രാ ക്ലേശം രൂക്ഷമാകാനും സാധ്യതയുണ്ട്.
സ്ഥിരം ജീവനക്കാര്‍ക്ക് അധിക ജോലി നല്കി ലാഭകരമായ സര്‍വിസുകള്‍ മുടങ്ങാതിരിക്കാനാണ് അധികൃതരുടെ ശ്രമം.
കെ.എസ്.ആര്.ടി.സിയിലെ സേവന മേഖലയായി തിരിച്ചിരിക്കുന്ന ലാഭത്തിലല്ലാത്ത സി വിഭാഗത്തില്‍പെടുന്ന സര്‍വിസുകള്‍ റദ്ദ് ചെയ്യാനുള്ള അവസരമായും കാണുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."