കെ.എസ്.ആര്.ടി.സിയെ വിശ്വാസമില്ല- രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കെ.എസ്.ആര്.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്നും ഹൈക്കോടതി. കെ.എസ്.ആര്.ടി.സിയെ വിശ്വാസമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അഡൈ്വസ് മെമ്മോ കിട്ടിയവരെ ഉടന്‍ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാലങ്ങളായി എം.പാനല്‍ ജീവനക്കാര്‍ തുടരുന്നു. പി.എസ്.സി നിയമനം കിട്ടിയവര്‍ പുറത്തുണ്ട്. ഇവരെ ഉടന്‍ തന്നെ നിയമിക്കണം-കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ഹരജി പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
പരിശീലനം ആവശ്യമില്ലെന്നും രണ്ട് ദിവസത്തിനകം കണ്ടക്ടര്‍മാരെ നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, എം.പാനല്‍ ജീവനക്കാരുടെ പിരിച്ചു വിടല്‍ കെ.എസ്.ആര്.ടി.സിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിരവധി സര്‍വ്വീസുകളാണ് ഇന്നും മുടങ്ങിയത്. പത്തുമണിവരെയുള്ള കണക്കനുസരിച്ച് 980 സര്‍വ്വീസുകള്‍ മുടങ്ങി.
കെ.എസ്.ആര്.ടി,സി കേസില്‍ ഇന്നു തന്നെ സത്യവാങ്മൂലം നല്‍കുമെന്ന് എം.ഡി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."