സീരിയല്‍ താരം അശ്വതി ബാബുവിന് അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധം
കൊച്ചി: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന് ബംഗളൂരുവിലെ ലഹരി മാഫിയകളുമായുള്ള ബന്ധം അന്വേഷിക്കുന്നു.
ഇതിനായി അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ പൊലിസ് സംഘം രൂപീകരിക്കും. നടിക്ക് ലഹരിമരുന്ന് ബംഗളൂരുവില്‍ നിന്നുമാണ് ലഭിക്കുന്നതെന്ന വിവരത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണം. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) സീരിയല്‍ നടി തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതി (22), ഇവരുടെ സഹായി എറണാകുളം തമ്മനം സ്വദേശി ബിനോയി ഏബ്രഹാം (38) എന്നിവരെയാണ് ഞായറാഴ്ച പൊലിസ് പിടികൂടിയത്. ഇവര്‍ താമസിച്ചിരുന്ന പാലച്ചുവട് ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ളാറ്റിലെ പാര്‍ക്കിങ് സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടിയതും ലഹരി മരുന്ന് കണ്ടെടുത്തതും. തുടര്‍ന്ന് ഫ്‌ളാറ്റില്‍ പരിശോധന നടത്തി. ലഹരിമരുന്ന് പാര്‍ട്ടി നടത്തുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി ഫ്‌ളാറ്റും പരിസരവും പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റുമായുള്ള ഇവരുടെ ബന്ധം സംബന്ധിച്ച വിവരം പൊലിസിന് ലഭിച്ചത്. അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഇടനിലക്കാരിയായി അശ്വതി പ്രവര്‍ത്തിക്കുന്നതിന്റെ വിവരങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ഉന്നതര്‍ക്ക് യുവതികളെ ഇവര്‍ എത്തിച്ചു നല്‍കിയിരുന്നു. മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് യുവതികളെ എത്തിച്ചിരുന്നത്. ലഹരിമരുന്ന് ദിവസവും ഉപയോഗിക്കുന്ന നടി ലഹരി മരുന്നിന് അടിമയാണെന്ന വിവരമാണ് അന്വേഷണ സംഘം നല്‍കുന്നത്. അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നാണ് പൊലിസ് വിശദീകരണം. നടിയുടെ ഡ്രൈവര്‍ക്ക് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല.
അടിമയെപോലെയാണ് ഡ്രൈവറെ പരിഗണിച്ചിരുന്നത്. പാക്കറ്റിനുള്ളിലെ സാധനം എന്താണെന്ന് അറിയാതെയാണ് ഡ്രൈവര്‍ ഓരോ തവണയും പാക്കറ്റുകളെത്തിച്ചിരുന്നത്. കേസില്‍ നടിയെ റിമാന്‍ഡ് ചെയ്തു. പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു നടി പൊലിസിനോട് പറഞ്ഞതായാണ് വിവരം. വില്‍പനയെക്കാള്‍ ഉപയോഗിക്കുന്നതിനാണ് ഇവര്‍ എം.ഡി.എം.എ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലിസ് പറയുന്നു. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ല്‍ അശ്വതി ദുബൈയില്‍ പിടിയിലായിട്ടുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചു. യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ അശ്വതിക്ക് നേരെ ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."