രണ്ട് വയസുകാരന്റെ മരണം കൊലപാതകം; മാതാവും കാമുകനും അറസ്റ്റില്‍
തിരുവനന്തപുരം: രണ്ടുവസുകാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാവിനെയും കാമുകനെയും പൊലിസ് അറസ്റ്റ് ചെയ്തു. വര്‍ക്കല അയന്തി പന്തുവിളയില്‍ വാടകക്കു താമസിക്കുന്ന ഉത്തരയുടെ മകന്‍ ഏകലവ്യന്റെ മരണമാണ് പൊലിസ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഉത്തരയും കാമുകന്‍ വര്‍ക്കല അയന്തി സ്വദേശി രജീഷുമാണ് അറസ്റ്റിലായത്. ആഴ്ചകള്‍ നീണ്ട ക്രൂര പീഡനത്തിനൊടുവില്‍ ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഉത്തരയുടെ ആദ്യവിവാഹത്തിലെ കുഞ്ഞാണ് ഏകലവ്യന്‍. കഴിഞ്ഞ മൂന്നു മാസമായി ഇവര്‍ കാമുകന്‍ രജനീഷുമൊത്ത് താമസിക്കുകയായിരുന്നു. കുട്ടിയുടെ കുസൃതി സഹിക്കാന്‍ കഴിയാത്തതിനാലാണ് ഉപദ്രവിച്ചതെന്നാണ് ഇവര്‍ പൊലിസിനോട് വെളിപ്പെടുത്തിയതെങ്കിലും കാമുകനൊപ്പം ജീവിക്കാന്‍ ആദ്യ വിവാഹത്തിലുള്ള കുഞ്ഞിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലിസ് നിഗമനം. കുഞ്ഞിന്റെ ചെറുകുടല്‍ പൊട്ടുകയും തലച്ചോര്‍ മുറിഞ്ഞ് രക്തസ്രാവം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. വാരിയെല്ലിനും പൊട്ടലുണ്ട്. കമ്പുകൊണ്ടും കൈകൊണ്ടുമാണ് കുഞ്ഞിനെ മര്‍ദ്ദിച്ചതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയെങ്കിലും ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനക്കു ശേഷമേ ഇത് വ്യക്തമാകൂ. ഈ കഴിഞ്ഞ ശനിയാഴ്ച്ച വയറുവേദനയെന്ന് പറഞ്ഞ് ഇവര്‍ കുഞ്ഞിനെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഗുരുതരാവസ്ഥയിലായതിനാല്‍ അവിടെ നിന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. വഴിമധ്യേ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ മരണത്തില്‍ പിതാവ് വടശ്ശേരിക്കോണം യു.എസ് നിവാസില്‍ മനു സംശയം പ്രകടിപ്പിച്ചതോടെ വര്‍ക്കല പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പാണ് മനുവിനെ ഉപേക്ഷിച്ച് ഉത്തര കാമുകനായ രതീഷിനൊപ്പം പോയത്. തിരുവനന്തപുരം റൂറല്‍ എസ്.പി പി.അശോക് കുമാറിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാര്‍, എസ്.എച്ച്.ഒ കെ. വിനുകുമാര്‍, എസ്.ഐമാരായ പ്രൈജു, ശ്യാംജി, ബിപിന്‍ പ്രകാശ്, എ.എസ്.ഐ ഷാബു, പി.ആര്‍.ഒ ബൈജു, വിജയകുമാര്‍, ഗോപകുമാര്‍, സി.പി.ഒമാരായ ഷമീര്‍, നാഷ്, ഉമര്‍ ഫാറൂഖ്, ഉഷ, അനുപമ തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."