കുളമ്പ് രോഗം: കല്ലൂര്‍ക്കാട് വീണ്ടും പശുക്കള്‍ ചത്തു
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് പെരുമാംകണ്ടത്ത് കുളമ്പ് രോഗം പടര്‍ന്ന് പിടിച്ച് വീണ്ടും പശുക്കള്‍ ചത്തു . പെരുമാംകണ്ടത്ത് അഞ്ചേളം പശുക്കളാണ് കുളമ്പ് രോഗം പിടിപെട്ട് ചത്തത്.
രോഗം നിയന്ത്രണവിധേയമാണ് എന്ന് മൃഗസംരക്ഷണ വകുപ്പ് പറയുമ്പോഴും കഴിഞ്ഞ ദിവസം ഒരു പശുകൂടി ചത്തു. പ്രദേശത്ത് നിരവധി പശുക്കള്‍ക്ക് കുളമ്പ് രോഗം പിടിപെട്ടിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ കര്‍ഷകര്‍ മൃഗങ്ങളെ കശാപ്പ് കാര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.
ഇത് മൂലം രോഗം പിടിപ്പെട്ട മൃഗങ്ങളുടെ കണക്ക് പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഒരു പശുകൂടി ചത്തത്. ഇത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ കണക്കനുസരിച്ച് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പശുക്കളുള്ളത് കല്ലൂര്‍ക്കാട് പഞ്ചായത്തിലാണ്.
ഏറ്റവും കൂടുതല്‍ ക്ഷീരകര്ഷകരുള്ളതും പാല് ലഭിക്കുന്നതും ഇവിടെ നിന്നാണ്. ലിറ്റര്‍ കണക്കിന് പാല് അളക്കുന്ന സങ്കരയിനം പശുക്കളാണ് രോഗം ബാധിച്ച് ചത്തത്. ഇവയ്ക്ക് ലക്ഷങ്ങള്‍ വിലവരുന്നതാണന്നും പശുക്കള്‍ ചത്ത കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടും സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമാണ് എല്‍ദോ എബ്രഹാം എം.എല്‍.എ മന്ത്രിക്ക് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."