കിണര്‍ നിര്‍മിക്കാന്‍ തുക നല്കി മാടപ്പാട്ട് തറവാട്ടുകാര് മാതൃകയായി
കൂറ്റനാട്: സൗത്ത് തൃത്താലയിലെ പണ്ടാരകുണ്ട് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഖത്തര്‍ കെ.എം.സി.സി മണ്ഡലം എക്സിക്യൂട്ടീവ് അംഗമായ മാടപ്പാട്ട് രിഫായിയും സഹോദരങ്ങളും സംയുക്തമായി കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ തുക നല്കി. ഇതോടെ ഈ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷയിലാണ് പ്രദേശവാസികളും ഈ കുടുംബവും.
ഈ പ്രദേശത്തുകാര്‍ പഞ്ചായത്തിനെയും മറ്റും സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മടക്കുകയായിരുന്നു. മാടപ്പാട്ട് തറവാട്ടിലെ സഹോദരങ്ങളായ ഹംസ, ആലിക്കുട്ടി, ഉമ്മര്‍, അബൂബക്കര്‍, നിഷാദ് എന്നിവരുടെ കൂട്ടായ്മയിലൂടെയാണ് ഈ പദ്ധതി പൂര്‍ത്തികരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യു. ഹൈദ്രോസ് നിര്‍വഹിച്ചു. ബ്ലോക്ക് മെംബര്‍ കെ.വി ഹിളര്‍, മെംബര്‍ ഹൈറുന്നിസ, കെ.വി മുസ്തഫ, പത്തില്‍ അലി, യു.ടി താഹിര്‍, മണി ഹാജി, എം.പി ഹംസ, എ.വി നാസര്‍, പി.ടി താഹിര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."