ആശയമില്ലാത്തവരുടെ അക്രമങ്ങള്‍ക്ക് ജനം മറുപടി തരുന്ന കാലം വിദൂരമല്ലെന്ന്
കൊച്ചി: ആശയമില്ലാത്തവരുടെ അക്രമങ്ങള്‍ക്ക് ജനം മറുപടി തരുന്ന കാലം വിദൂരമല്ലെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ വിനോദ്. ഫാസിസ്റ്റുകളുടെ അന്ത്യം എങ്ങനെയാണെന്ന് ചരിത്രം അറിയുന്നവര്‍ക്കറിയാമെന്നും രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ നേതാക്കളുടെ പിന്മുറക്കാരനായ രാഹുല്‍ ഗാന്ധിയെയാണ് ഒരു കരിങ്കല്‍ച്ചീളു കൊണ്ട് മോദിയുടെ പാര്‍ട്ടിക്കാര്‍ നേരിടാന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ എറണാകുളത്ത് നടന്ന കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിക്കെതിരെ നടന്ന അക്രമത്തെ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം അപലപിച്ചു. എം വിന്‍സന്റ് എം.എല്‍.എ ക്കെതിരെ നടന്ന രാഷ്ട്രീയ ഗൂഢാലോചനയില്‍ യോഗം പ്രതിഷേധിച്ചു. 14ന് എറണാകുളം ടൗണ്‍ ഹാളില്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ എന്നിവര്‍ പങ്കെടുക്കും. 20ന് നടക്കുന്ന രാജീവ് ഗാന്ധി ജന്മദിന സമ്മേളനം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.
ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കളായ കെ.പി ധനപാലന്‍, വി.ജെ പൗലോസ്, ഡൊമിനിക് പ്രസന്റേഷന്‍, എം. പ്രേമചന്ദ്രന്‍, അബ്ദുള്‍ മുത്തലിബ്, ജയ്‌സണ്‍ ജോസഫ്, കെ.കെ വിജയലക്ഷ്മി, ഐ.കെ രാജു, പി.ജെ ജോയ്, കെ.ബി മുഹമ്മദ് കുട്ടി, എം.എ ചന്ദ്രശേഖരന്‍ മാത്യു തോമസ്, ചന്ദ്രശേഖര വാര്യര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."