HOME
DETAILS
MAL
250 പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍
backup
December 18 2018 | 07:12 AM
പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ നിന്നും ഇരുനൂറ്റമ്പതോളം പാക്കറ്റ് ഹാന്‍സ് പിടികൂടി.
ചെട്ടിപ്പടിയിലെ എ.പി ശുഹൈബിനെ (28) നെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രിയില്‍ ചാക്കുമായി സംശയാസ്പദമായി കണ്ട ശുഹൈബിനെ എസ് ഐ കെ ആര്‍ രഞ്ജിതും സംഘവും പിടികൂടി പരിശോധിച്ചപ്പോഴാണ് പ്രദേശത്തെ കടകളിലേക്ക് വില്‍പ്പന ആവശ്യത്തിനായി കൊണ്ടുവന്ന ഹാന്‍സ് പാക്കറ്റുകള്‍ കാണപ്പെട്ടത്.
അഡീഷണല്‍ എസ് ഐ അനില്‍കുമാര്‍, സി പി ഒ മാരായ ജിതിന്‍, വിവേക് തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."