വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളുടെ സ്വഭാവ രൂപീകരണത്തിന്റെ കേന്ദ്രങ്ങളാകണം: സ്പീക്കര്‍
കിഴിശ്ശേരി: വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളുടെ സ്വഭാവ രൂപീകരണത്തിന്റെ കേന്ദ്രങ്ങളാകണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍. കുഴിമണ്ണ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി. അഞ്ചരക്കോടി രൂപയുടെ പ്രോജക്ടാണ് വിദ്യാലയത്തിനായി അനുവദിച്ചിട്ടുള്ളത്. അതിന്റെ ഒന്നാം ഘട്ടമെന്നോണം മൂന്ന് നില കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആരംഭിച്ചിട്ടുള്ളത്.
50 പുതിയ ക്ലാസ് മുറികള്‍, ശാസ്ത്ര ലാബുകള്‍, ഭാഷാ, ഗണിത, ശാസ്ത്ര ലാബുകള്‍, മികച്ച ലൈബ്രറി, സന്ദര്‍ശക മുറി, ഓഫിസ് മേഖല, ഇന്‍ഡോര്‍ ആക്റ്റിവിറ്റി ഏരിയ, കളിസ്ഥലങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് കൂടി സൗകര്യപ്രദമായ ടോയ്‌ലറ്റ് സൗകര്യങ്ങള്‍, അടുക്കള, ഭക്ഷണശാല തുടങ്ങി ഹൈടെക് സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങളാണ് സ്‌കൂളില്‍ ഒരുങ്ങുന്നത്.
പ്രിന്‍സിപ്പല്‍ എ.മോഹന്‍ദാസ്, എച്ച്.എം ബി.വി നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാമ്പന്‍ ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പു, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.വി മനാഫ്, പി.കെ കുട്ടിരായിന്‍, എം.പി മുഹമ്മദ്, കെ.കെ മെഹറുന്നീസ, സി.എം മുസ്തഫ, പി.കെ റുഖിയ്യ, പുളിക്കല്‍ മുഹമ്മദ്, കെ.ഖദീജ, പി.കൃഷ്ണന്‍, സി.പി ശശിധരന്‍, എം.മണി, ടി.കെ ബാബുരാജ്, എം.സി മുഹമദാജി, പി.ടി രാമദാസ്, ഷൈലാറാം, കെ.ശശി പ്രഭ, പി.കെ വീരാന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."