ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
മഞ്ചേരി: കാവനൂരിലെ രണ്ട് കൂള്‍ബാറുകളില്‍നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് കാലാവധി അവസാനിച്ചിട്ടും വില്‍പനക്ക് വെച്ച പാല്‍, പഴവര്‍ഗങ്ങള്‍ എന്നിവ പിടികൂടിയത്. ഇവിടെ ജ്യൂസുകളും മറ്റു പാനീയങ്ങളും ശരിയായ രീതിയില്‍ വില്‍പന നടത്തുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. രണ്ട് സ്ഥാപനങ്ങളുടെയും ഉടമകള്‍ക്ക് 4,000 രൂപ പിഴ ചുമത്തി. ഇവിടെ മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കുന്നത് വരെ മാലിന്യം പുറന്തള്ളാന്‍ ഇടയുള്ള പാനീയങ്ങള്‍ വില്‍പന നടത്തരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
കാവനൂരില്‍ ഓടയിലേക്ക് മാലിന ജലം തുറന്നുവിടുന്നത് മൂലം കൊതുക് ശല്യവും ദുര്‍ഗന്ധവും രൂക്ഷമായതായി ചൂണ്ടിക്കാണിച്ച് വ്യാപാരികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കാവനൂരിലെ മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് അനുമതി ഇല്ലാതെയാണെന്ന് പരിശോധനയില്‍ കണ്ടെത്തി.അധിക സ്ഥാപനങ്ങള്‍ക്കും മാലിന്യം സംസ്‌ക്കരണത്തിന് സംവിധാനമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. മാലിന്യ സംസ്‌കരണ സംവിധാനം, ശുചിത്വം, ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉറപ്പാക്കണമെന്നും കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പനക്കുവയ്ക്കരുതെന്നും ആരോഗ്യ വകുപ്പ് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. പരിശോധനക്ക് കാവനൂര്‍ ആരോഗ്യ ഇന്‍സ്‌പെക്ടര്‍ എം. മുഹമ്മദലി, ജെ.എച്ച്.ഐമാരായ എം. റിയാസ് അലി, സി. രമ്യ, ജീമ ജോണ്‍സണ്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."