ഗതാഗത പരിഷ്‌കാരത്തിന് ഐക്യദാര്‍ഢ്യം
വൈക്കം: നഗരത്തില്‍ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്‌കാരത്തിന് സി.പി.ഐ ടൗണ്‍ ബ്രാഞ്ച് ജനറല്‍ബോഡി യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതും കിഴക്കേനടയും തെക്കേനടയും ഉള്‍പ്പെടുന്ന നഗരത്തിന്റെ പ്രധാനഭാഗങ്ങള്‍ക്കുകൂടി വികസന സാധ്യത നല്‍കുന്നതുമായ ട്രാഫിക് പരിഷ്‌കരണത്തെ യോഗം സ്വാഗതം ചെയ്തു.
വണ്‍വേ സംവിധാനം കര്‍ശനമായി പാലിക്കുവാനും അനാവശ്യമായ പാര്‍ക്കിങ് മൂലം ഉണ്ടാകുന്ന ബ്ലോക്കുകള്‍ പരിഹരിക്കുവാനും പൊലിസ് കാര്യക്ഷമമായി ഇടപെടണം. മുന്‍പ് വലിയകവലിയില്‍ സ്ഥാപിക്കുവാന്‍ നിശ്ചയിച്ചിരുന്ന ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സി.പി.ഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.കെ. പ്രസന്നന്‍, എന്‍. അനില്‍ബിശ്വാസ്, പി.കെ അച്യുതന്‍, അഡ്വ.ചന്ദ്രബാബു എടാടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."