മന്ത്രി കെ.ടി ജലീലിന് മുതുവല്ലൂരിലും കരിപ്പൂരിലും യൂത്ത് ലീഗ് കരിങ്കൊടി
കിഴിശ്ശേരി: ബന്ധു നിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി ജലീലിന് കരിപ്പൂരിലും മുതുവല്ലൂരിലും മുസ്‌ലിം യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം. പള്ളിക്കല്‍ പഞ്ചായത്ത് ആറാം വാര്‍ഡ് ഉണ്ണ്യാല്‍ പറമ്പ് കോണത്തുമാട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്ക് നേരെ വിമാനത്താവള റോഡ് നുഹ്മാന്‍ ജങ്ഷനിലും കുമ്മിണിപ്പറമ്പിലുമാണ് വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.
വിമാനത്താവള റോഡില്‍ പ്രതിഷേധക്കാരെ പൊലിസ് ലാത്തിവീശിയോടിച്ചു. എം.എസ്.പിയിലെ ദീപക്(24) എന്ന പൊലിസുകാരന് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകനായ സഫ്‌വാനെ പൊലിസ് അറസ്റ്റ് ചെയ്തു. മുതുവല്ലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളജ് യൂനിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞാണ് പഞ്ചായത്ത് യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികള്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രവര്‍ത്തകരെ തടയുന്നതിനിടെ പൊലിസ് വാഹനം മന്ത്രിയുടെ കാറിലിടിച്ചു. ഇതോടെ കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തി.കോളജില്‍ മന്ത്രി സംസാരിച്ച് കൊണ്ടിരിക്കെ മുതുവല്ലൂരില്‍ കരിങ്കൊടി പ്രകടനവും നടത്തി. മന്ത്രി തിരിച്ചുപോയതിന് ശേഷം മുതുവല്ലൂര്‍ അങ്ങാടിയും പരിസരവും വെള്ളമൊഴിച്ച് ശുദ്ധികലശം നടത്തിയാണ് പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിച്ചത്. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷാജിദ് ദേവര്‍തൊടി, മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റ് എന്‍.സി ഷെരീഫ് കിഴിശ്ശേരി, സി.എ അസീസ്, റഫീഖ് അയക്കോടന്‍, സാലിഹ് തനിയുംപുറം, ശബീറലി മൂച്ചിക്കല്‍, ജാഫര്‍ പാണാട്ടാല്‍, മജീദ് മുണ്ടക്കുളം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."