കണ്ണില്‍ പൊടിയിട്ട് ഡ്രഡ്ജിങ്
രണ്ടുവര്‍ഷം മുമ്പ് സമാന രീതിയില്‍ ബോട്ടുകള്‍ തകര്‍ന്നപ്പോള്‍ തൊഴിലാളികള്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫിസ് അടിച്ചു തകര്‍ത്താണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് ഫിഷറീസ് മന്ത്രി ഉള്‍പ്പെടെ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച് ഡ്രഡ്ജിങ് നടത്താനുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നു. 6.5 കോടി രൂപയ്ക്ക് സ്വകാര്യ കമ്പനിക്കായിരുന്നു ചുമതല. ഇതിനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. എന്നാല്‍ കണ്ണില്‍ പൊടിയിടുന്നതുപോലെ ചില സ്ഥലങ്ങളില്‍ മാത്രം ഡ്രഡ്ജിങ് നടത്തുകയാണ് ചെയ്തത്. നിലവില്‍ 4.5 ലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് ആയിക്കരയില്‍ നിന്നു നീക്കേണ്ടത്. എന്നാല്‍ ഇതുവരെയായി ഒരു ക്യുബിക് മീറ്റര്‍ മണല്‍ മാത്രമേ നീക്കിയിട്ടുള്ളൂവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
പുലിമുട്ട് കെട്ടിയിട്ടും മറ്റു ഹാര്‍ബറുകളെ അപേക്ഷിച്ച് മണല്‍ അടിഞ്ഞുകൂടുന്നത് അധികമാണ് ആയിക്കരയില്‍. പുലിമുട്ടിന്റെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇതിനു കാരണമായി മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഡ്രഡ്ജിങ് തടസപ്പെടുന്നത് ബോട്ടുകളുടെ യാത്രയെ പൂര്‍ണമായും ബാധിക്കും. മണല്‍ത്തിട്ടകള്‍ പൊങ്ങിവരുന്നതോടെ ബോട്ടുകള്‍ അപകടത്തില്‍പെടുകയും ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുകയും ചെയ്യും. ഡ്രഡ്ജിങ് പൂര്‍ണമായും നടപ്പാക്കണമെന്ന ഏറെ നാളത്തെ ആവശ്യവുമായാണ് ആയിക്കരയിലെ മത്സ്യത്തൊഴിലാളികള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."