ദേശീയപാത വികസനം: സമരസമിതി ഉദ്യോഗസ്ഥരെ തടഞ്ഞു
പാപ്പിനിശ്ശേരി: ദേശീയപാതാ ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലങ്ങളിലെ തുടര്‍ നടപടികള്‍ക്കായെത്തിയ ജില്ലാതല ഉദ്യോഗസ്ഥരെ തുരുത്തിയിലെ കുടില്‍ കെട്ടി സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. സമരസമിതി കണ്‍വീനര്‍ കെ. നിഷില്‍കുമാര്‍ ഉദ്യോഗസ്ഥ സംഘവുമായി ആശയ വിനിമയം നടത്തിയതിനു ശേഷം ഉദ്യോഗസ്ഥ സംഘം പിരിഞ്ഞ് പോയി. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കോടതി വിധിയുണ്ടെന്നാണ് സമരസമിതി നേതാക്കള്‍ ധരിപ്പിച്ചത്. എന്നാല്‍ ത്രീഡി നോട്ടിഫിക്കേഷന്‍ വന്നതോടെ എല്ലാ തടസങ്ങളും നീങ്ങി സ്ഥലം പൂര്‍ണമായി ദേശീയ പാതാ അതോറിറ്റിയുടെ കീഴിലായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിനുള്ള തുടര്‍ നടപടികള്‍ നടത്തുകയാണ്. തുരുത്തിയിലും അത്തരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനാണ് തിങ്കളാഴ്ച 10.30 ഓടെ ഉദ്യോഗസ്ഥ സംഘം എത്തിയത്. സംഘത്തില്‍ തഹസില്‍ദാര്‍ സി.കെ ഷാജി ഉദ്യോഗസ്ഥരായ കെ. ഷിനില്‍, ആര്‍.ഐ മേഴ്‌സി, എം. സനീഷ് തുടങ്ങിയവരും അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."