നാലുവരിപ്പാത: കേന്ദ്രത്തിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് മന്ത്രി സുധാകരന്‍
തൃക്കരിപ്പൂര്‍: ദേശീയപാത നാലുവരിപ്പാതയാകുന്ന വിഷയത്തില്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പടന്നയെ പീലിക്കോട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തോട്ടുകര പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ രണ്ടു റീച്ചുള്‍പ്പെടെയുള്ള നാലുവരിപ്പാതയുടെ നിര്‍മാണത്തിനാവശ്യമായ എല്ലാ നടപടിയും പൂര്‍ത്തിയാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ട് 14 മാസം പിന്നിട്ടു. കരാര്‍ നടപടിക്കുള്ള കവര്‍ പോലും പൊട്ടിച്ച് നോക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. തീരദേശ, മലയോര ഹൈവേ 2020 ഓടെ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
2010ല്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പടന്നയെ പീലിക്കോട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതിനുള്ള തോട്ടുകര പാലത്തിന് നടപടിയായത്. അന്നത്തെ സര്‍ക്കാരിന്റെ കാലത്തു തന്നെ ഭരണാനുമതിയും ടെന്‍ഡര്‍ നടപടിയും പൂര്‍ത്തിയാക്കി. റോഡ് നവീകരണത്തിനായി സ്ഥലം വിട്ടുനല്‍കുന്നതില്‍ കാലതാമസം നേരിട്ടതോടെ നിര്‍മാണം എട്ടു വര്‍ഷത്തോളം അനന്തമായി നീണ്ടു. ഒന്‍പതു കോടി രൂപ ചെലവില്‍ 65 മീറ്റര്‍ നീളത്തില്‍ തോട്ടുകര ബാലന്‍ പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന് നാലു തൂണും മൂന്നു സ്പാനുമാണുള്ളത്. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കെ. കുഞ്ഞിരാമന്‍, വി.പി ജാനകി, പി.സി ഫൗസിയ, ടി.വി ശ്രീധരന്‍, പി.സി സുബൈദ, യു.കെ മുഷ്്താഖ്, കെ.വി ബിന്ദു, പി.വി മുഹമ്മദ് അസ്്‌ലം, കെ.വി ഗോപാലന്‍, കെ.പി വത്സലന്‍, പി.കെ ഫൈസല്‍, പി. കുഞ്ഞമ്പു, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എം.കെ.സി അബ്ദുറഹ്മാന്‍, ഒ.കെ ബാലകൃഷ്ണന്‍, കൈപത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ.പി വിനേദ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."