HOME
DETAILS

മോദിയെ മാറ്റൂ, ഗഡ്കരിയെ വിളിക്കൂ; ആര്‍.എസ്.എസിന് കര്‍ഷക നേതാവിന്റെ കത്ത്

  
backup
December 18 2018 | 18:12 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%82-%e0%b4%97%e0%b4%a1%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5

 

മുംബൈ: പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പൂര്‍ണ പരാജയമെന്ന് ബി.ജെ.പി അനുകൂലിയായ കര്‍ഷക നേതാവ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ മോദിയെ മാറ്റി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കൂ എന്നാണ് മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് സംഘ് പരിവാറിനോട് ആവശ്യപ്പെട്ടത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയായ വസന്തറാവു നായിക് ഷെട്ടി സ്വാവലംബന്‍ മിഷന്‍ ചെയര്‍മാനായ കര്‍ഷക നേതാവ് കിഷോര്‍ തിവാരിയാണ് മോദിയുടെ ജനകീയത ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടി ആര്‍.എസ്.എസിനോട് ഗഡ്കരിയെ കൊണ്ടുവരൂ എന്ന് ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ താനെയിലും പൂനെയിലും മെട്രോ റെയില്‍ സ്റ്റേഷന് തറക്കല്ലിടല്‍ അടക്കം നിരവധി പരിപാടിക്കായി മോദി സംസ്ഥാനത്ത് എത്തിയതിനിടയിലാണ് കര്‍ഷക നേതാവ് ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കുണ്ടായ പരാജയം ചൂണ്ടിക്കാട്ടിയ കിഷോര്‍ തിവാരി, ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ഭയ്യാജി സുരേഷ് ജോഷി എന്നിവര്‍ക്ക് കത്തയക്കുകയും ചെയ്തു.
മൂന്ന് സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കുണ്ടായ പരാജയം നേതാക്കളുടെ അഹങ്കാരം കാരണമാണ്. ആരോടും അന്വേഷിക്കാതെ നോട്ട് നിരോധിച്ചതും ജി.എസ്.ടി നടപ്പാക്കിയതുംഇന്ധന വില നിയന്ത്രണമില്ലാതാക്കിയതുമെല്ലാം ജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരായ വികാരം ആളിക്കത്തിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
സമൂഹത്തിനും രാജ്യത്തിനും ഭീഷണിയാകുന്ന രീതിയിലാണ് പാര്‍ട്ടി നേതാക്കളും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നാണ് കിഷോര്‍ തിവാരി ആവശ്യപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago