HOME
DETAILS

റാഫേല്‍: തുടര്‍ച്ചയായ ആറാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

  
backup
December 18 2018 | 18:12 PM

%e0%b4%b1%e0%b4%be%e0%b4%ab%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af-%e0%b4%86%e0%b4%b1

 

ന്യൂഡല്‍ഹി: ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പുള്ള പാര്‍ലമെന്റിന്റെ അവസാന സമ്പൂര്‍ണ സമ്മേളനത്തിന്റെ തുടര്‍ച്ചയായ ആറാം ദിവസവും ഇരുസഭകളും സ്തംഭിച്ചു.
മുന്‍ സഭാ സമ്മേളനങ്ങളില്‍നിന്ന് വിഭിന്നമായി ഭരണപക്ഷത്തെ ബി.ജെ.പി അംഗങ്ങളുടെ ബഹളം മൂലമാണ് ശൈത്യകാല സമ്മേളം തുടര്‍ച്ചയായി തടസപ്പെടുന്നത്. റാഫേല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തിയാണ് ഭരണ പക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തുന്നത്. റാഫേല്‍, സിഖ് വിരുദ്ധ കൂട്ടക്കൊല വിഷയങ്ങളില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ ലോക്‌സഭ ഇന്നലെ 12.30 ഓടെ തന്നെ പിരിഞ്ഞു. രാജ്യസഭ ചേര്‍ന്ന ഉടന്‍ തന്നെ ബഹളം മൂലം ഉച്ചയ്ക്കു രണ്ടു വരെ നിര്‍ത്തിവച്ചു. രണ്ടിനു ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും ബഹളം മൂലം പിരിയുകയായിരുന്നു. റാഫേല്‍ ഇടപാടില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ നല്‍കിയ ഹരജികള്‍ തള്ളിയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ബി.ജെ.പി അംഗങ്ങളുടെ ആവശ്യം.
എന്നാല്‍ ഹരജി തള്ളിയത് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വസ്തുതാ വിരുദ്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന കാര്യം പുറം ലോകം അറിഞ്ഞതോടെ ബി.ജെ.പി നിലപാട് മാറ്റി. ഇന്നലെ രാഹുല്‍ ഗാന്ധിക്കെതിരേ പുതിയ ആരോപണം ഉന്നയിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ ലോക്‌സഭ സെക്രട്ടറിക്ക് അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കിയത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച രാഹുല്‍, റാഫേല്‍ വിമാനം ഒന്നിന് 520 കോടി രൂപയാണ് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കരാറില്‍ ഒപ്പിട്ടിരുന്നതെന്നും ഇതു ബി.ജെ.പി സര്‍ക്കാര്‍ 1600 കോടിയാക്കിയത് മാജിക്കാണെന്നും പരാമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയത്. രാഹുല്‍ ഗാന്ധി മോദിക്കെതിരേ പറഞ്ഞിരുന്ന 'ചൗകിധാര്‍ ചോര്‍ ഹെ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം തിരിച്ചുവിളിച്ച് 'രാഹുല്‍ ഗാന്ധി ചോര്‍ ഹെ' എന്ന് വിളിച്ചുപറഞ്ഞു കൊണ്ടാണ് ബി.ജെ.പി അംഗങ്ങള്‍ ലോക് സഭയുടെ നടുത്തളത്തിലിറങ്ങിയത്.
കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ് അടക്കമുള്ളവരും ഗാന്ധി പരിവാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം വിളിച്ച് സഭയില്‍ ബഹളംവച്ചു. ഇതോടെ പ്രതിപക്ഷവും സമാന രീതിയില്‍ സര്‍ക്കാരിനും ബി.ജെ.പി അധ്യക്ഷനുമെതിരേ ' കള്ളന്‍' മുദ്രാവാക്യം ഉയര്‍ത്തിയതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ ഉച്ചവരെ നിര്‍ത്തിവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago