അര്‍ബുദ രോഗിയായ അമ്മയും ചെറിയ മക്കളും കഴിയുന്നത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍
കരുവാരകുണ്ട്: കാന്‍സര്‍ രോഗിയായ അമ്മയും ചെറിയ മക്കളും കഴിയുന്നത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍. പാന്ത്ര മുക്കട്ടയില്‍ അങ്കണവാടിക്ക് സമീപം ചേലേക്കോടന്‍ ബാബുവിന്റെ കുടുംബമാണ് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയുന്നത്. അമ്മ നീലി (70)യുടെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലം മാത്രമാണുള്ളത്. പണി പൂര്‍ത്തിയാകാത്ത വീട്ടിലാണ് മഴയും വെയ്‌ലുമേറ്റ് പേടിയോടെ ഈ കുടുബം കഴിഞ്ഞുകൂടുന്നത്.
പട്ടികജാതി വിഭാഗക്കാരനായ ബാബുവിന് വീട് നിര്‍മാണത്തിന് മൂന്ന് വര്‍ഷം മുന്‍പ് കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് കിട്ടിയ രണ്ടു ലക്ഷം ഉപയോഗിച്ച് തറയും ചുമരും കെട്ടി. മേല്‍ക്കൂരക്ക് പണം തികഞ്ഞില്ല. ചെറ്റപ്പുരയിലായിരുന്നു നാലു മക്കളും ഭാര്യയും അമ്മയുമടങ്ങുന്ന കുടുംബം അതുവരെ താമസിച്ചിരുന്നത്.
ഇതിനിടെയാണ് അമ്മ നീലി അര്‍ബുദ രോഗിയായത്. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ കിടപ്പിലായ അമ്മയെയും കൊണ്ട് ഇദ്ദേഹം മേല്‍പ്പുരയില്ലാത്ത വീട്ടിലേക്ക് താമസം മാറുകയായിരുന്നു. തല്‍ക്കാലത്തേക്ക് പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് മേല്‍ക്കൂര കെട്ടുകയും ചെയ്തു.
മഴക്കാലം ശക്തമായതോടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. കുടുംബത്തിന്റെ ദൈനംദിന ചെലവിന് തന്നെ പാടുപെടുന്ന കൂലിപ്പണിക്കാരനായ ബാബുവിന് അടച്ചുറപ്പുള്ള വീട് സ്വപ്നം മാത്രമാണ്. പാലിയേറ്റീവ് കെയറിന്റെ കനിവിലാണ് നീലിയുടെ ചികിത്സ നടക്കുന്നത്. സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് ഈ അമ്മയും മകനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."