ജീവനക്കാര്‍ താലൂക്ക് ഓഫിസിനു മുന്നില്‍ പ്രകടനം നടത്തി
തൊടുപുഴ: സംസ്ഥാനത്തിന്റെ പൊതുഭരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന റവന്യു വകുപ്പിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ യൂനിയന്‍, കെ.ജി.ഒ.എ എന്നിവയുടെ നേതൃത്വത്തില്‍ തൊടുപുഴ താലൂക്ക് ഓഫിസിനു മുന്നില്‍ പ്രകടനം നടത്തി.
വില്ലേജ് ഓഫിസുകളിലേതടക്കമുള്ള റവന്യൂ ഓഫിസുകളിലെ ജോലി ഭാരത്തിനുസൃതമായി തസ്തികകള്‍ അനുവദിക്കുക, പൊതുസ്ഥലം മാറ്റം അടിയന്തരമായി നടപ്പാക്കുക, ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലെ നേരിട്ടുള്ള നിയമനത്തിന്റെ അനുപാതം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ഓഫിസ് അറ്റന്‍ഡന്റ് എന്നീ വിഭാഗങ്ങള്‍ക്ക് അനുവദിച്ചിരുന്ന 15 ശതമാനം പ്രൊമോഷന്‍ പുനഃസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രകടനം.
പ്രകടനത്തിനുശേഷം ചേര്‍ന്ന യോഗം കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. കെ.കെ ഷാജി ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സെക്രട്ടറിയറ്റംഗം കെ.എസ് ജാഫര്‍ഖാന്‍, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഡോ. വി.ബി വിനയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."